കുവൈത്തിൽ പൗരത്വരഹിതനായ കൊടുംകുറ്റവാളിക്കായി തിരച്ചിൽ; പ്രതി ആയുധധാരിയാണെന്ന് മുന്നറിയിപ്പ്
Mail This Article
×
കുവൈത്ത് സിറ്റി ∙ പൗരത്വരഹിതനായ ( ബെഡൂൺ) കൊടുംകുറ്റവാളി തലാൽ ഹമീദ് അൽ ഷമ്മാരിയെ കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. 9947/23 പ്ലേറ്റ് നമ്പറുള്ള ജിഎംസി യൂക്കോൺ ഡെനാലി, സിൽവർ കളർ, 2008 മോഡലാണ് ഇയാൾ അവസാനം ഓടിച്ചിരുന്നതെന്നാണ് വിവരം.
പ്രതി ആയുധധാരിയാണെന്നും അപകടകാരിയായതിനാൽ പൊതുജനങ്ങൾ ഇടപെടരുതെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. എന്തെങ്കിലും വിവരങ്ങൾ അറിഞ്ഞാൽ എമർജൻസി നമ്പറായ 112 ൽ വിളിച്ച് അറിയിക്കണം.
English Summary:
Kuwait Ministry of Interior is in search for Talal Hamid Al-Shammari, an armed and wanted criminal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.