ADVERTISEMENT

ദുബായ് ∙ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴകളോ ശിക്ഷാനടപടികളോ ഇല്ലാതെ  താമസ രേഖകൾ ശരിയാക്കാനും രാജ്യം വിടാനുംഅവസരം നൽകുന്ന  പൊതുമാപ്പ് പദ്ധതി ഇന്ന് (ഡിസംബർ 31) അവസാനിക്കും. പൊതുമാപ്പിന്റെ ആനുകൂല്യം ഇതുവരെ പ്രയോജനപ്പെടുത്തിയത് രണ്ടര ലക്ഷത്തോളം പേരാണെന്ന് അധികൃതർ അറിയിച്ചു.  ദുബായ് എമിറേറ്റിൽ ഇതിനകം 2,36,000 പേർ പൊതുമാപ്പിന്റെ അവസരം പ്രയോജനപ്പെടുത്തിയതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി വെളിപ്പെടുത്തി. ഇതിൽ നിരവധിപേർ റസിഡൻസ് സ്റ്റാറ്റസ്  ഭേദഗതി ചെയ്യുകയും  55,000- ലധികം ആളുകൾ രാജ്യം വിടുകയും ബാക്കിയുള്ളവർ അവരുടെ സ്വദേശത്തേക്ക് മടങ്ങാനുള്ള ശ്രമത്തിലുമാണെന്ന് അദ്ദേഹം പറഞ്ഞു

പൊതുമാപ്പ് സംരംഭം വിജയകരമായിരുന്നുവെന്ന് പദ്ധതി വിജയിപ്പിച്ചതിന് തങ്ങളുടെ തന്ത്രപ്രധാനമായ പങ്കാളികളോട് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി കൃതജ്ഞത അറിയിച്ചു. അതിനിടയിൽ ദുബായിൽ ഇത് വരെ 55,200 എക്‌സിറ്റ് പെർമിറ്റ് പാസുകൾ നൽകിയിട്ടുണ്ട്. ഔട്ട് പാസ് ലഭിച്ച നിരവധി ആളുകൾ ഇനിയും രാജ്യം വിടാനുണ്ട്.  മതിയായ ടിക്കറ്റുകളുടെ ലഭ്യത കുറവും ഉയർന്ന ടിക്കറ്റ് നിരക്കുമാണ്  രാജ്യം വിടാൻ ഒരുങ്ങുന്നവരുടെ പ്രധാന വെല്ലുവിളി എന്നിരുന്നാലും  ജിഡിആർഎഫ്എ ദുബായ് അർഹതപ്പെട്ട നിരവധി ആളുകൾക്ക് യാത്രക്കുള്ള സഹായങ്ങൾ നൽകിയിട്ടുണ്ടെന്ന് ലഫ്. ജനറൽ കൂട്ടിച്ചേർത്തു.

അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിയ ആളുകളുമായി ലഫ് : ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി സംസാരിക്കുന്നു. Image Credit: GDRFA.
അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിയ ആളുകളുമായി ലഫ് : ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി സംസാരിക്കുന്നു. Image Credit: GDRFA.

 2024 സെപ്റ്റംബർ ഒന്നിനാണ്  പൊതുമാപ്പ് ആരംഭിച്ചത്. ഒക്ടോബർ 31ന് അവസാനിക്കേണ്ട പദ്ധതി വീണ്ടും രണ്ടു മാസത്തേക്ക് കൂടി നീട്ടി നൽകി. നിയമലംഘകർക്ക് അവരുടെ പദവി ശരിയാക്കാനുള്ള അവസരം നൽകുന്നതിന് യുഎഇ ഗവൺമെന്റിന്റെ മുൻകാല സംരംഭങ്ങളെ അപേക്ഷിച്ച്, ഈ ഗ്രേസ് പിരീഡ് അത്ഭുതപൂർവമായ വിജയമായിരുന്നുവെന്ന് ലഫ്. ജനറൽ അൽ മർറി അഭിപ്രായപ്പെട്ടു.

അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിയ ആളുകളുമായി ലഫ് : ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി സംസാരിക്കുന്നു. Image Credit: GDRFA.
അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിയ ആളുകളുമായി ലഫ് : ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി സംസാരിക്കുന്നു. Image Credit: GDRFA.

ഓർഗനൈസേഷൻ, നടപടിക്രമങ്ങൾ, ഇടപാട് പ്രോസസ്സിങ്ങിന്റെ എളുപ്പം എന്നിവ ഉൾപ്പെടെ നിരവധി വശങ്ങളിൽ ഈ വിജയം പ്രകടമാണ്. ദുബായ് പൊലീസ്, ദുബായ് സിവിൽ ഡിഫൻസ്, ദുബായ് ആംബുലൻസ്, മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ദുബായ് ഹെൽത്ത് എന്നിവയുൾപ്പെടെ ഈ പ്രക്രിയ സുഗമമാക്കുന്നതിന് ഞങ്ങളോടൊപ്പം പ്രവർത്തിച്ച എല്ലാ സ്ഥാപനങ്ങൾക്കും ഞാൻ ആത്മാർഥമായ നന്ദി അറിയിക്കുന്നുവെന്ന്  ലഫ്. ജനറൽ പറഞ്ഞു.

അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിയ ആളുകളുമായി ലഫ് : ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി സംസാരിക്കുന്നു. Image Credit: GDRFA.
അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിയ ആളുകളുമായി ലഫ് : ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി സംസാരിക്കുന്നു. Image Credit: GDRFA.

പൊതുമാപ്പിന് ശേഷം പിഴകൾ പുനഃസ്ഥാപിക്കുമെന്നതിനാൽ, സമയപരിധിക്ക് മുമ്പായി അവരുടെ സ്റ്റാറ്റസ് ക്രമീകരണം വേഗത്തിലാക്കാൻ നിയമലംഘകരോട് അദ്ദേഹം അഭ്യർഥിച്ചു. സർക്കാർ പങ്കാളികളുമായി സഹകരിച്ച് നിയമലംഘകരെ അവരുടെ സ്ഥലങ്ങളിൽ ലക്ഷ്യമിട്ടുള്ള പരിശോധനാ  ക്യാംപെയ്നുകൾ അടുത്ത ദിവസങ്ങളിൽ ശക്തമാക്കുമെന്നും പിടിക്കപ്പെടുന്നവർക്കെതിരെ കർശന  നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രേസ് പിരീഡ് നീട്ടുന്നത് നിയമലംഘകർക്ക് പിഴകളിൽ നിന്ന് ഒഴിവാക്കലുകളോടെയും റീ എൻട്രിക്ക് വിലക്ക് ലഭിക്കാതെയും തങ്ങളുടെ നില പരിഹരിക്കാനുള്ള അവസാന അവസരമാണെന്ന് പൊതുമാപ്പ് അവസരമെന്ന് അൽ മർറി  ഓർമപ്പെടുത്തി.

2018ൽ നൽകിയ 6 മാസം നീണ്ട പൊതുമാപ്പ് സൗകര്യം 1.05 ലക്ഷം പേർ മാത്രമാണ് ഉപയോഗപ്പെടുത്തിയിരുന്നത്. നിയമലംഘകരോട് രാജ്യം കാണിക്കുന്ന ഔദാര്യമാണ് പൊതുമാപ്പെന്നും ഇത് ഉപയോഗപ്പെടുത്തി താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടു പോവുകയോ ചെയ്യണമെന്നും അഭ്യർഥിച്ചു. ‘നിയമവിധേയമായ മാർഗത്തിൽ പുതിയ ജീവിതം തുടങ്ങാൻ രാജ്യം നൽകുന്ന അവസരം പരമാവധി പേർ പ്രയോജനപ്പെടുത്തണം. അവസാന ദിവസമായ ഇന്നും ഡിജിറ്റൽ സേവനം ഉപയോഗപ്പെടുത്തി മണിക്കൂറുകൾക്കകം നടപടി പൂർത്തിയാക്കാം’– അധികൃതർ ഓർമപ്പെടുത്തി.

വർഷങ്ങളായി അനധികൃതമായി താമസിക്കുന്നവർക്ക് ഉൾപ്പെടെ പൊതുമാപ്പ് കാലയളവിൽ പണമൊന്നും നൽകാതെ രാജ്യം വിടാനോ രേഖകൾ ശരിപ്പെടുത്തി യുഎഇയിൽ തുടരാനോ അവസരമുണ്ട്.

പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് ഏതു സമയത്തും പുതിയ വീസയിൽ യുഎഇയിലേക്കു വരാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽ വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ആർടിഎ പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തിയിരുന്നു. 

വ്യാജ റിക്രൂട്മെന്റിന് ഇരയായി യുഎഇയിൽ എത്തിയവർ ഒട്ടേറെയുണ്ടെന്നാണ് പൊതുമാപ്പിലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. വ്യാജ വീസ ഏജന്റുമാരുടെ ചൂഷണത്തിൽ അകപെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. അനധികൃത താമസത്തിന് ദിവസമൊന്നിന് 50 ദിർഹമാണ് പിഴ. പൊതുമാപ്പ് ഉപയോഗപ്പെടുത്താതെ യുഎഇയിൽ തുടരുന്നവർ പിടിക്കപ്പെട്ടാൽ ഇതുവരെയുള്ള മൊത്തം പിഴയും അടയ്ക്കേണ്ടിവരും.

ദുബായിലുള്ളവർക്ക് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലോ ആമർ സെന്ററുകളിലോ അപേക്ഷ നൽകാം. മറ്റു എമിറേറ്റുകളിലുള്ളവർ ഐസിപി കേന്ദ്രത്തിലോ അംഗീകൃത ടൈപ്പിങ് സെന്ററുകളിലോ ആണ് അപേക്ഷിക്കേണ്ടത്.

English Summary:

UAE visa amnesty ends today; 2,36,000 people availed of amnesty opportunity in Dubai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com