റാസൽഖൈമ സോൺ ക്രിസ്മസ്-പുതുവത്സര ആഘോഷം
Mail This Article
×
റാസൽ ഖൈമ ∙ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ (കെസിസി) റാസൽഖൈമ സോൺ ക്രിസ്മസ്-പുതുവത്സര ആഘോഷം (നക്ഷത്ര രാവ് 2024) നടത്തി. ഓർത്തഡോക്സ് സഭ ബാംഗ്ലൂർ ഭദ്രാസന അധിപൻ ഗീവർഗീസ് മാർ ഫിലക്സിനോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചു നടന്ന ചിത്ര രചനാ മത്സരത്തിൽ 300 കുട്ടികൾ പങ്കെടുത്തു. കൈത്തുടി ബീറ്റ്സ് അവതരിപ്പിച്ച സംഗീതവിരുന്നും വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
പൊതുസമ്മേളനത്തിൽ സോണൽ പ്രസിഡന്റ് ഫാ. സിറിൽ വർഗീസ് വടക്കടത്ത്, പ്രോഗ്രാം ജനറൽ കൺവീനർ അജി സക്കറിയ, മാർത്തോമ്മാ ഇടവക വികാരി റവ. മഞ്ജുനാദ് സുന്ദർ, കത്തോലിക്കാ ഇടവക വികാരി ഫാ. ജോയ് മനാച്ചേരിൽ, ഇവാൻജലിക്കൽ ഇടവക വികാരി ഫാ. കുര്യൻ സാം വർഗീസ്, ഡെജി പൗലോസ്, ഷാജി തോമസ് എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
English Summary:
Kerala Council of Churches Ras Al Khaimah Zone organized Christmas-New Year Celebration
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.