ADVERTISEMENT

ദോഹ ∙ പ്രവാസി വെൽഫെയർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്‍റെ സഹകരണത്തോടെ വിന്‍റർ കിറ്റുകൾ വിതരണം ചെയ്തു. മസറകളിലും ശൈത്യകാലത്ത് രാത്രികളിൽ ഒറ്റപ്പെട്ട തൊഴിലിടങ്ങളിൽ കഴിയുന്നവരെയും കണ്ടെത്തിയാണ് തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ അടങ്ങിയ വിന്‍റർ കിറ്റുകൾ നൽകിയത്.

മലബാർ ഗോൾഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് വിനോദ് എം.വി, റീജനൽ എക്സിക്യൂട്ടീവ് സിജേഷ് എം എന്നിവരിൽ നിന്ന് വിതരണത്തിനായുള്ള കിറ്റുകൾ പ്രവാസി വെൽഫെയർ സാമൂഹിക സേവന വിഭാഗം അംഗങ്ങളായ ഹാരിസ് എകരത്ത്, ഹഫീസുള്ള കെ.വി എന്നിവർ ഏറ്റുവാങ്ങി. ശൈത്യകാലത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഖത്തറിലെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന താഴ്ന്ന വരുമാനക്കാരായ നൂറുകണക്കിനാളുകൾക്ക് വിന്‍റർ കിറ്റ് ആശ്വാസകരമായി.

English Summary:

Pravasi Welfare distributed winter kits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com