സാങ്കേതിക കരാർ: ഫോർഡ് എക്സ്പ്ലോറർ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു
Mail This Article
×
റിയാദ്∙ വിൻഡ്ഷീൽഡ് സപ്പോർട്ടുകളുടെ പുറം വശത്തെ കവറുകൾ സ്ഥാപിക്കുന്നതിലെ അപാകത കാരണം 2011-2019 മോഡൽ 28,806 ഫോർഡ് എക്സ്പ്ലോറർ വാഹനങ്ങൾ തിരിച്ചുവിളിച്ചു. വാഹനത്തിൽ നിന്ന് വിൻഡ്ഷീൽഡ് വേർപെടുന്നതിനും റോഡ് ഉപയോക്താക്കൾക്ക് അപകടമുണ്ടാക്കുന്നതിനും ഇത് കാരണമാകും.
തിരിച്ചുവിളിക്കപ്പെട്ട വാഹനങ്ങൾ ഉപയോഗിക്കുന്നവർ അൽ ജസിറ വെഹിക്കിൾസ് ഏജൻസികളുമായി 8007492222 എന്ന ടോൾ ഫ്രീ നമ്പറിലോ മുഹമ്മദ് യൂസഫ് നാഗി കമ്പനിയുമായി 8001240218 എന്ന ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെടണം. ആവശ്യമായ അറ്റകുറ്റപ്പണികൾ സൗജന്യമായി നടത്തും.
English Summary:
Commerce ministry recalls 28,806 Ford Explorer vehicles
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.