ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ ഇറാഖിൽ പിടിയിലായ കുവൈത്ത് സ്വദേശിയും കൊടും കുറ്റവാളിയുമായ സൽമാൻ അൽ ഖാലിദിനെ ഇന്റർപോളിന്റെ സഹായത്തോടെ കുവൈത്തിൽ എത്തിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 11 ക്രിമിനല്‍ കേസുകളില്‍ കുവൈത്ത് കോടതി ശിക്ഷിച്ച ഇയാൾ രാജ്യം വിട്ടതിനെ തുടർന്ന് ഇൻറർപോളിന്റെ സഹായം തേടുകയായിരുന്നു. 

2023 ഡിസംബര്‍ 4-നാണ് കുവൈത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയ്ക്ക് വേണ്ടി എല്ലാ രാജ്യങ്ങളിലേക്കും ഇന്റര്‍പോള്‍ അറസ്റ്റ് വാറണ്ട്  അയച്ചത്. പ്രതി ഇറാഖില്‍ ഉണ്ടെന്ന് മനസ്സിലായതോടെ അവിടുത്തെ സുരക്ഷാ അധികാരികളുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Image Credit: X/MOI.
Image Credit: X/MOI.

ഇറാഖ് ആഭ്യന്തര മന്ത്രി അബ്ദുള്‍ അമീര്‍ അല്‍-ഷമ്മാരി, ബസ്ര ഗവര്‍ണര്‍ അസദ് അല്‍-ഇദാനി, ഇറാഖി സുരക്ഷാ സേന, ജുഡീഷ്യറി എന്നിവരുള്‍പ്പെടെയുള്ളവരുടെ സഹകരണത്തിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നന്ദി അറിയിച്ചു. 

English Summary:

Kuwaiti Fugitive Salman Al-Khalidi Captured in Iraq, Extradited Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com