നാട്ടിലേയ്ക്ക് വരാനുള്ള തയാറെടുപ്പിനിടെ മലയാളി റിയാദിൽ തളർന്നു വീണു മരിച്ചു
Mail This Article
×
കൊണ്ടോട്ടി ∙ നാട്ടിലേയ്ക്ക് വരാനിരിക്കെ യുവാവ് റിയാദിൽ തളർന്നു വീണു മരിച്ചു. തുറക്കൽ ചെമ്മലപ്പറമ്പ പരേതനായ പാമ്പന്റകത്ത് മുസ്തഫയുടെ മകൻ ഹാരിസ് (39) ആണു റിയാദിലെ തമീമിയിൽ മരിച്ചത്.
ഇന്നലെ നാട്ടിലേയ്ക്ക് പുറപ്പെടേണ്ടതായിരുന്നു. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ തളർന്നു വീഴുകയായിരുന്നുവെന്നാണു വിവരം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പി.പി.സഫ്‌വാന. മകൻ: മുഹമ്മദ് ഷിഫിൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണു ബന്ധുക്കൾ.
English Summary:
Expat Dies Suddenly in Riyadh While Waiting to Depart for Homeland
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.