റോസാപ്പൂക്കളെ ആഗോളവേദിയിലേക്ക് എത്തിക്കാൻ ഗ്ലോബൽ ഫോറത്തിന് തായ്ഫ് വേദിയാകും
Mail This Article
തായ്ഫ് ∙ റോസാപൂക്കളുടെയും സുഗന്ധ സസ്യങ്ങളുടെയും ആഗോള ഫോറം ഏപ്രിൽ ആദ്യം തായിഫ് ഗവർണറേറ്റിലെ അൽ ഹദ പർവതങ്ങളിൽ നടക്കും. സാംസ്കാരികം, വിനോദസഞ്ചാരം, വിനോദ വൈവിധ്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. തായ്ഫ് റോസാപ്പൂക്കളെ ആഗോളതലത്തിലേക്ക് എത്തിക്കാനായി അവയുടെ വികസനത്തിനും വിപണനത്തിനുമുള്ള നൂതന ഉപകരണങ്ങൾ പ്രയോജനപ്പെടുത്താനും ഇവൻറ് വേദിയാകും.
ഗവൺമെന്റ് സ്ഥാപനങ്ങൾക്കും കമ്പനികൾക്കും സർവകലാശാലകൾക്കും വൈദഗ്ധ്യം കൈമാറുന്നതിനും റോസാപ്പൂക്കളുടെയും സുഗന്ധ സസ്യങ്ങളുടെയും മേഖലയിലെ പുതുമകൾ പ്രദർശിപ്പിക്കുന്നതിനുമുള്ള മികച്ച അവസരമാണ് ഫോറം പ്രതിനിധീകരിക്കുന്നത്.
സൗദി വിഷൻ 2030 ന്‍റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഉൽപ്പാദന വ്യവസായങ്ങളുടെ വികസനത്തെ പിന്തുണയ്ക്കാനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. സന്ദർശകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതിൽ അവയുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് തായിഫ് റോസാപ്പൂക്കളിലും സുഗന്ധ സസ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശാസ്ത്രീയ ചർച്ചാ സെഷനുകൾ ഫോറം അവതരിപ്പിക്കും.
തായിഫിന്‍റെ ഫാമുകളിൽ നിന്ന് പ്രതിവർഷം ഏകദേശം 550 ദശലക്ഷം റോസാപ്പൂക്കൾ വിളവെടുക്കുന്നുണ്ട് 2030-നകം പ്രതിവർഷം 2 ബില്യൺ റോസാപ്പൂക്കളായി വർദ്ധിപ്പിക്കാനാണ് പദ്ധതി.