'ഗള്ഫ്ഡോക്സും' സെറനിറ്റിയും ചേര്‍ന്ന് ഡാറ്റാ സ്റ്റോറേജില്‍ പുതുവഴികള്‍ തുറക്കുന്നു
Mail This Article
മസ്കത്ത് ∙ ഒമാനിലെ പ്രമുഖ ഡാറ്റാ സ്റ്റോറേജ് സേവന ദാതാവായ ഗൾഫ്‌ഡോക്സ്, ബ്ലോക്ക്ചെയിൻ അടിസ്ഥാനത്തിലുള്ള സുരക്ഷിത ഡിജിറ്റൽ സ്റ്റോറേജിനും ബയോമെട്രിക് ആക്സസ് സാങ്കേതികവിദ്യയ്ക്കുമായി പ്രശസ്തമായ സെറനിറ്റിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഒമാനിൽ ആദ്യമായുള്ള ഇത്തരമൊരു സഹകരണം ഭാവി ഡാറ്റാ സുരക്ഷയ്ക്കുള്ള ഒരു പുതിയ ചുവടുവെപ്പാണിതെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഗൾഫ്‌ഡോക്സ് സെറനിറ്റിയുടെ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയും ബയോമെട്രിക് ആക്സസ് സംവിധാനവും ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതവും നവീനവുമായ ഡാറ്റാ സ്റ്റോറേജ് പരിഹാരങ്ങൾ നൽകാൻ ഇവരുടെ പങ്കാളിത്തം വഴി സാധിക്കും. സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും അവരുടെ ഡാറ്റ സുരക്ഷിതമായി സംഭരിക്കാനും സൂക്ഷിക്കാനും ഇതിലൂടെ സഹായം ലഭിക്കും.
2040 ഒമാൻ വിഷന്‍റെ ലക്ഷ്യങ്ങളോട് ചേർന്നാണ് ഡിജിറ്റൽ പരിഷ്കരണവും സാമ്പത്തിക വളർച്ചയും ലക്ഷ്യമാക്കിയുള്ള ഈ ദൗത്യമെന്നും നവീകരണ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ രാജ്യത്തെ ലോകത്തിനുമുന്നിൽ എത്തിക്കുന്നതിൽ ഈ പങ്കാളിത്തം നിർണായകമായ പങ്ക് വഹിക്കും. സുരക്ഷിത ഡാറ്റാ സ്റ്റോറേജിനായി ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിൽ പുതുമ കൊണ്ടുവരുന്നതിൽ അഭിമാനിക്കുന്നുവെന്നും സെറനിറ്റിയുമായുള്ള ഈ സഹകരണം ഉപഭോക്താക്കളുടെ ഭാവി ആവശ്യങ്ങൾ നിറവേറ്റാൻ തീർച്ചയായും സഹായിക്കുമെന്നും ഗൾഫ്‌ഡോക്സ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാരിസ് അൽ ബലൂഷി പറഞ്ഞു.
ഗൾഫ്‌ഡോക്സുമായി ചേർന്ന് ഒമാനിലെയും ജിസിസിയിലെയും ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഡാറ്റാ സ്റ്റോറേജ് പരിഹാരങ്ങൾ നൽകുന്നത് അഭിമാനകരമാകുമെന്നും ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡാറ്റ സംരക്ഷണം കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നും സെറനിറ്റി സിഇഒ വെങ്കറ്റ് നാഗ പറഞ്ഞു. ഒമാനിലെ മുൻനിര ഡാറ്റാ സ്റ്റോറേജ് സേവന ദാതാവായ ഗൾഫ്‌ഡോക്സ് ഗവൺമെന്‍റ് സ്ഥാപനങ്ങൾക്കും കോർപ്പറേറ്റുകൾക്കും വിശ്വസനീയവും സുരക്ഷിതവുമായ ഫിസിക്കൽ, ഡിജിറ്റൽ ഡാറ്റാ മാനേജ്മെന്‍റ് പരിഹാരങ്ങൾ നൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഗൾഫ്‌ഡോക്സ് കൺട്രി മാനേജർ ശ്രീകുമാർ പറഞ്ഞു.
ആഗോള സാങ്കേതികവിദ്യാ സ്ഥാപനമായ സെറനിറ്റി സുരക്ഷിത ഡാറ്റാ സ്റ്റോറേജിനായി ഏറ്റവും മികച്ച ബ്ലോക്ക്ചെയിൻ പരിഹാരങ്ങൾ നൽകിവരുന്നതായി സെറനിറ്റി സിഒഒ ഫർഷ് ഫല്ലാഹ് അഭിപ്രായപ്പെട്ടു.