ദോഹ രാജ്യാന്തര പുസ്തകോത്സവം മേയ് 8 മുതൽ
Mail This Article
ദോഹ ∙ ദോഹ രാജ്യാന്തര പുസ്തകോത്സവം (ഡിഐബിഎഫ്) 2025 മേയ് 8 മുതൽ 17 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഖത്തർ സാംസ്‌കാരിക മന്ത്രലയം പ്രസ്താവനയിൽ അറിയിച്ചു. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രസിദ്ധീകരണ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ദോഹ രാജ്യാന്തര പുസ്തകോത്സവത്തിന്റെ 34-ാമത് പതിപ്പാണ് ഈ വർഷം നടക്കുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവം ഈ മേഖലയിലെ തന്നെ ഒരു പ്രധാന പരിപാടിയാണ്. കഴിഞ്ഞ വർഷം 42 രാജ്യങ്ങളിൽ നിന്നുള്ള 515-ലധികം പ്രസാധകരാണ് ദോഹ രാജ്യാന്തര പുസ്തകോത്സവത്തിൽ പങ്കെടുത്തത്. രാജ്യാന്തര പ്രസാധകരുടെ വലിയ പങ്കാളിത്തവും വിവിധ രാജ്യങ്ങളുടെ എംബസികളുടെ പങ്കാളിത്വവും പുസ്തകോത്സവത്തെ ഏറെ ശ്രദ്ദേയമാക്കുന്നതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പുസ്തകോത്സവത്തോടനുബന്ധിച്ച് വിവിധ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.