ADVERTISEMENT

ദോഹ ∙ സ്തനാർബുദ ബോധവൽകരണം ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പ്‌ ഖത്തറിൽ നടത്തിയ ‘ഷോപ് ആന്‍ഡ് ഡൊണേറ്റ്’ ക്യാംപെയ്നിലൂടെ സമാഹരിച്ച 1.25 ലക്ഷം റിയാൽ ഖത്തർ കാൻസർ സൊസൈറ്റിക്ക് (ക്യൂസിഎസ്) കൈമാറി. ലുലു ഹൈപ്പമാർക്കറ്റിന്‍റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായ ‘ഷോപ് ആന്‍ഡ് ഡൊണേറ്റ് ക്യാംപെയ്ൻ’ തുടർച്ചയായ അഞ്ചാം വർഷമാണ് നടക്കുന്നത്.

ക്യാംപെയ്ൻ കാലയളവിൽ തിരഞ്ഞെടുത്ത ഉൽപന്നങ്ങളുടെ വിൽപനയിലൂടെ സമാഹരിച്ച തുകയാണ് ഖത്തറിലെ അർബുദ പ്രതിരോധ-ചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന കാൻസർ സൊസൈറ്റിക്ക് കൈമാറിയത്. ദോഹയിൽ നടന്ന ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ എം.ഒ ഷൈജാൻ ഖത്തർ കാൻസർ സൊസൈറ്റി ജനറൽ മാനേജർ മുന അഷ്കനാനിക്ക് ചെക്ക് കൈമാറി. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് സാമൂഹ്യപ്രതിബദ്ധത ഉയർത്തികാട്ടി ലുലു നൽകുന്ന പിന്തുണക്ക് മുന അഷ്കനാനി നന്ദി അറിയിച്ചു.

അർബുദത്തിനെതിരെ ബോധവൽകരണം നടത്തുക, നേരത്തെ തന്നെ രോഗം തിരിച്ചറിയുന്നതിന്‍റെയും ചികിത്സ ഉറപ്പാക്കുന്നതിന്‍റെയും ആവശ്യകത പൊതുസമൂഹത്തിലെത്തിക്കുക എന്നീ സന്ദേശങ്ങളുമായാണ് ലുലു ഗ്രൂപ്പ് ഖത്തർ കാൻസർ സൊസൈറ്റിയുമായി പങ്കുചേർന്നത്.  അർബുദത്തെ ചെറുക്കുന്നതിന് സഹായിക്കുന്ന ഭക്ഷണ പാചകരീതികൾ ഉപഭോക്താക്കളിലേക്ക് പകരുന്നതിന്‍റെ ഭാഗമായി പാചക പരിപാടിയും സംഘടിപ്പിച്ചിരുന്നു.

അർബുദ ബോധവൽകരണവും പ്രതിരോധ പ്രവർത്തനങ്ങളും ലുലുവിന്‍റെ സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോഗ്രാമിൽ പ്രഥമ പരിഗണനയുള്ള പദ്ധതികളാണെന്ന് എം.ഒ ഷൈജാൻ പറഞ്ഞു. ആരോഗ്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി ലുലു ഗ്രൂപ്പ് പ്രതിഞ്ജാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Lulu Breast Cancer Awareness; Shop and Donate initiative raised funds successfully

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com