യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിന് സാധ്യത
Mail This Article
×
അബുദാബി ∙ തണുപ്പ് കൂടി വരുന്ന യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഇന്നലെ റാസൽഖൈമയിലെ ജബൽ ജെയ്സിൽ അനുഭവപ്പെട്ട 1.8 ഡിഗ്രി സെൽഷ്യസ് ആണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനില.
ശനിയാഴ്ച ഇവിടെ 1.9 ഡിഗ്രിയായിരുന്നു. എന്നാൽ ഇന്നും നാളെയും തീരമേഖലകളിലും ഉൾപ്രദേശങ്ങളിലും താപനില അൽപം കൂടും. മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാനും സാധ്യതയുണ്ട്.
English Summary:
Weather Forecast : Some areas in the UAE may experience fog today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.