പ്രവാസി ഭാരതീയ ദിവസ്: ഒമാനിൽ നിന്നുള്ള പ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു
Mail This Article
മസ്കത്ത്∙ നാളെ ഭുവനേശ്വറിൽ ആരംഭിക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ ഒമാനിൽ നിന്നും പങ്കെടുക്കുന്നവരുടെ സംഗമവും യാത്രയയപ്പും മസ്കത്ത് ഇന്ത്യൻ എംബസിയിൽ നടന്നു. അംബാസഡർ അമിത് നാരംഗിന്‍റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മുൻ വർഷങ്ങളിൽ പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുത്തവർ ഉൾപ്പെടെ സംബന്ധിച്ചു.
രാജ്യത്തിന്‍റെ വളർച്ചയ്ക്ക് ഒമാനിലെ പ്രവാസി ഇന്ത്യക്കാർ നൽകിയ സംഭാവനകളെക്കുറിച്ചും പ്രവാസി ഭാരതീയ ദിവസത്തിന്‍റെ പ്രാധാന്യവും കഴിഞ്ഞ വർഷത്തെ അനുഭവങ്ങളും അംബാസഡർ പങ്കുവച്ചു.
വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിനും ഇന്ത്യയിലെ ജനങ്ങൾക്കും സർക്കാരിനും പ്രയോജനകരമായ പല പദ്ധതികളും നടപ്പാക്കാൻ ഇത്തരത്തിൽ ഒരു വേദി സഹായിക്കുന്നുവെന്നും ഒമാനിൽ നിന്നും കൂടുതൽ പേർ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നത് അഭിമാനകരമാണെന്നും അംബാസഡർ അമിത് നാരംഗ് പറഞ്ഞു.