ADVERTISEMENT

കുവൈത്ത് സിറ്റി∙ കഴിഞ്ഞ വർഷം കുവൈത്തിൽ നിന്ന് വിവിധ നിയമലംഘനങ്ങളുടെ പേരിൽ പിടിയിലായ 35,000 വിദേശികളെ നാടുകടത്തിയതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് കറക്ഷണൽ ഫെസിലിറ്റികളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഡിപോർട്ടേഷൻ ഡിപ്പാർട്ട്‌മെന്‍റിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.

 കൂടുതൽ പേരും റസിഡൻസി നിയമം ലംഘിച്ചവരാണ്. നാടുകടത്തലിനായി തടവിലാക്കപ്പെട്ട വിദേശികളുടെ നടപടിക്രമങ്ങൾ വേഗത്തിലാണ് നടക്കുന്നത്. ഇവർക്ക് മാനുഷിക പരിഗണന ഉറപ്പാക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

kuwait-deported-35000-expats-in-20241
Image Credit: MOI.

കഴിഞ്ഞ രണ്ട് മാസമായി താമസകേന്ദ്രങ്ങൾ വളഞ്ഞ് സുരക്ഷാ സേനയുടെ നേതൃത്വത്തിൽ രാജ്യവ്യാപക പരിശോധനകളാണ് നടന്നുവരുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് നേരിട്ടാണ് പല സ്ഥലങ്ങളിലും പരിശോധനകൾക്ക് നേതൃത്വം നൽകിവരുന്നത്.

English Summary:

Kuwait Deported 35,000 Expats in 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com