ADVERTISEMENT

ഷാർജ ∙ ഗുരുതര ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ കണ്ടുകെട്ടിയ വാഹനങ്ങൾ തിരിച്ചെടുക്കാൻ ഷാർജയിൽ ഫീസ് ഏർപ്പെടുത്തുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുക, അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ തിരിച്ചെടുക്കാനാണ് പിഴയ്ക്കു പുറമേ നിശ്ചിത തുക ഫീസ് കൂടി ഈടാക്കുക. 

വാഹനങ്ങളുടെ ഉടമകൾക്കോ ഡ്രൈവർമാർക്കോ ആണ് പിഴ ചുമത്തുക. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിലിലാണ് തീരുമാനം. എത്ര തുകയാണ് ഈടാക്കുക എന്നതു സംബന്ധിച്ച വിവരം പിന്നീട് അറിയിക്കും. 

നിലവിൽ, അബുദാബി, ദുബായ് എമിറേറ്റുകളിൽ ഈ ഫീസ് ഈടാക്കുന്നുണ്ട്. അബുദാബിയിൽ കണ്ടുകെട്ടിയ വാഹനം തിരിച്ചെടുക്കാൻ നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് 10,000 ദിർഹം മുതൽ 50,000 ദിർഹം വരെ നൽകണം.

English Summary:

Sharjah introduces fees for reclaiming vehicles impounded for serious traffic violations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com