ADVERTISEMENT

അബുദാബി ∙ ബിസിനസ് റജിസ്ട്രേഷൻ നടപടികൾ സുഗമമാക്കാൻ അബുദാബിയിൽ പുതിയ റജിസ്ട്രേഷൻ ആൻഡ് ലൈസൻസ് അതോറിറ്റി ആരംഭിച്ചു. സാമ്പത്തിക വികസന വകുപ്പിനു കീഴിലായിരിക്കും അതോറിറ്റി പ്രവർത്തിക്കുക. സ്വതന്ത്രവ്യാപാര മേഖലകൾക്ക് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് ഏകീകൃത ഡേറ്റ ബേസും വികസിപ്പിക്കും.

അബുദാബി എക്സിക്യൂട്ടീവ് കൗൺസിലിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. ബിസിനസ് റജിസ്ട്രേഷന് മേൽനോട്ടം വഹിക്കുക, ലൈസൻസിങ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്നിവയാണ് അതോറിറ്റിയുടെ ഉത്തരവാദിത്തങ്ങൾ. കള്ളപ്പണം വെളുപ്പിക്കൽ, സംശയാസ്പദ പ്രവർത്തനങ്ങൾക്കു ധനസഹായം നൽകൽ, നിയമവിരുദ്ധ സംഘടനകളുമായി സഹകരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്നും അതോറിറ്റി പരിശോധിക്കും.

abu-dhabi-launches-new-authority-to-ease-business-registration-process

 നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ബിസിനസ് മേഖലയ്ക്ക് ശക്തമായ ആവാസവ്യവസ്ഥ ഒരുക്കുന്നതിനും അതോറിറ്റി സഹായിക്കും. പുതിയതരം ലൈസൻസുകൾ അവതരിപ്പിച്ച് പ്രതിഭകൾ, നിക്ഷേപകർ, സംരംഭകർ എന്നിവരെ അബുദാബിയിലേക്ക് ആകർഷിക്കും. എമിറേറ്റിന്റെ ശക്തവും വൈവിധ്യവുമായ സമ്പദ് വ്യവസ്ഥയുടെ പ്രയോജനം നേടാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും. അബുദാബിയുടെ സാമ്പത്തികവളർച്ചയും വൈവിധ്യവൽക്കരണവും ത്വരിതപ്പെടുത്തുന്നതിനും ഇതു സഹായകരമാകുമെന്ന് സാമ്പത്തിക വികസന വിഭാഗം ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി പറഞ്ഞു.

English Summary:

Department of Economic Development Launches 'Registration and Licensing Authority' to Develop, Regulate Business Sector in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com