ADVERTISEMENT

സിഡ്നി ∙ അസീറിയൻ ഓർത്തഡോക്സ് സഭയുടെ ദ് ഗുഡ് ഷെപ്പേഡ് ചർച്ചിൽ തിങ്കളാഴ്ച ശുശ്രൂഷയ്ക്കിടെ കുത്തേറ്റ ബിഷപ് മാർ മാരി ഇമ്മാനുവൽ അക്രമിയോടു ക്ഷമിച്ചു. അക്രമിയോടു ക്ഷമിക്കുന്നതായും വിശ്വാസികൾ ശാന്തരായിരിക്കണമെന്നും ആശുപത്രിയിൽ നിന്ന് ബിഷപ് പുറത്തുവിട്ട 4 മിനിറ്റ് വിഡിയോ സന്ദേശത്തിൽ പറയുന്നു. ബിഷപ്പിനെ രക്ഷിക്കാൻ ശ്രമിച്ച ഒരു വൈദികനും 3 വിശ്വാസികൾക്കും പരുക്കേറ്റിരുന്നു. സംഭവത്തെത്തുടർന്ന് പള്ളി വളപ്പിൽ കലാപ സമാനമായ സാഹചര്യം ഉണ്ടായിരുന്നു.

ആക്രമണം നടത്തിയ കൗമാരക്കാരനെതിരെ പൊലീസ് ഭീകരാക്രമണക്കുറ്റം ചുമത്തി. 6 കുത്തേറ്റ ബിഷപ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഒന്നരമണിക്കൂർ യാത്ര ചെയ്താണ് അക്രമി പള്ളിയിലെത്തി കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രത്യാക്രമണം ഭയന്ന് ആരാധനാലയങ്ങൾക്ക് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary:

Sydney Bishop Mar Mari Emmanuel forgives attacker after church stabbing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com