ADVERTISEMENT

തായ്‌വാൻ ∙ ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ പദ്ധതി നടപ്പിലാക്കാനൊരുങ്ങി തായ്‌വാൻ. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരവും ബിസിനസ് യാത്രയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. തായ്‌വാൻ ഉപ വിദേശകാര്യ മന്ത്രി ചുങ്-ക്വാങ് ടിയാൻ ചൊവ്വാഴ്ച തായ്‌പേയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മൂവായിരത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് രാജ്യത്ത് പഠിക്കുന്നത്. ഇന്ത്യക്കാർക്ക് ടൂറിസം, ബിസിനസ്, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി തായ്‌വാൻ സന്ദർശിക്കുന്നത് വീസ-ഓൺ-അറൈവൽ നയം കൂടുതൽ എളുപ്പമാക്കും.

നിലവിൽ, ഇന്ത്യക്കാർക്ക് തായ്‌വാനിലേക്ക് പോകുന്നതിന് മുമ്പ് വീസ നേടേണ്ടതുണ്ട്. എന്നാൽ വീസ-ഓൺ-അറൈവൽ പോളിസി കൂടുതൽ ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കുക മാത്രമല്ല, രാജ്യത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് യാത്ര സുഗമമാക്കും. തായ്‌ലൻഡും മലേഷ്യയും ഇതിനകം ഇന്ത്യക്കാർക്ക് വീസ രഹിത യാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട്. തായ്‌വാനും ഈ നയം നടപ്പിലാക്കിയാൽ, ഇന്ത്യൻ സഞ്ചാരികൾക്ക് രാജ്യം സന്ദർശിക്കുന്നത് കൂടുതൽ എളുപ്പമാകും.

English Summary:

Taiwan with Visa on Arrival Scheme for Indians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com