ADVERTISEMENT

ഷെജിയാങ്∙ ഷെജിയാങ് പ്രവിശ്യയിലെ നിങ്ബോയിലേക്ക് രണ്ട് പുതിയ റൂട്ടുകൾ കൂടി അവതരിപ്പിച്ചതോടെ ചൈനയിൽ സർവീസ് നടത്തുന്ന ഏറ്റവും മികച്ച വിദേശ എയർലൈൻ എന്ന സ്ഥാനം എയർ ഏഷ്യ വീണ്ടും കരസ്ഥമാക്കി. നിങ്ബോ എയർ ഏഷ്യയുടെ 17-ാമത്തെ ചൈനീസ് ലക്ഷ്യസ്ഥാനമാണ്.

ഈ പുതിയ റൂട്ടുകൾ മേഖലയിലെ എയർലൈനിന്‍റെ കണക്റ്റിവിറ്റി വർധിപ്പിക്കും. ക്വാലാലംപൂരിൽ നിന്നും കോട്ട കിനാബാലുവിൽ നിന്നും ആരംഭിക്കുന്ന നേരിട്ടുള്ള വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതലും ഓഗസ്റ്റ് 2 മുതലും യഥാക്രമം പ്രവർത്തനം ആരംഭിക്കുന്നും. നിങ്ബോയിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകളാണ് എയർഏഷ്യ വാഗ്ദാനം ചെയ്യുന്നത്.

യാത്രക്കാരെ ആകർഷിക്കുന്നതിനായി എയർ ഏഷ്യ ആകർഷകമായ പ്രമോഷനൽ ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. 2024 ഓഗസ്റ്റ് 1 നും ഒക്ടോബർ 26 നും ഇടയിൽ നടത്തുന്ന യാത്രകൾക്ക് എയർഏഷ്യ മൂവ് ആപ്പ് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ 2024 ജൂലൈ 7 വരെ പ്രത്യേക യാത്ര നിരക്കുകൾ ലഭ്യമാണ്.

English Summary:

AirAsia becomes the best foreign airline in China.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com