ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഓസ്ട്രേലിയ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
Mail This Article
മെൽബൺ ∙ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഓസ്ട്രേലിയ, വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ഡാൻഡിനോങ്ങിലെ മെൻസീസ് ഹാളിൽ നടന്ന ചടങ്ങ് വർഗീസ് പൈനാടത്ത് ഉദ്ഘാടനം ചെയ്തു. ഒഐ സി സി സ്‌റ്റേറ്റ് പ്രസിഡന്‍റ് ജിജേഷ് പുത്തൻവീട് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം ബിജു സ്കറിയ ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.
യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത ചാണ്ടി ഉമ്മൻ എം എൽ എ, ഉമ്മൻ ചാണ്ടി പൊതുപ്രവർത്തനത്തിൽ സ്വീകരിച്ച നിസ്വാർത്ഥ സേവനങ്ങൾ തുടർന്നു കൊണ്ടു പോകുമെന്നും അതിനായി ഓസ്ട്രേലിയൻ മലയാളികളുടെ ഹൃദയപൂർവ്വമായ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും അഭ്യർഥിച്ചു. റോബിൻ ജോസഫ് സ്വാഗതവും ഷൈജു ദേവസി നന്ദിയും അറിയിച്ചു. ചടങ്ങിൽ ജോസഫ് പീറ്റർ ,ഹിൻസോ തങ്കച്ചൻ, ബിജു പടയാറ്റിൽ, സജി എന്നിവർ ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് സംസാരിച്ചു.