മെൽബണിൽ കർക്കടക വാവ് ബലി ഓഗസ്റ്റ് 4ന്
Mail This Article
മെൽബൺ ∙ മെൽബണിലെ കേരള ഹിന്ദു സൊസൈറ്റിയുടെ (കെഎച്ച്എസ്എം) ആഭിമുഖ്യത്തിൽ നടത്തുന്ന കർക്കടക വാവ് ബലി / പിതൃ തർപ്പണം ഓഗസ്റ്റ് 4 ഞായറാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കുമെന്ന് കെഎച്ച്എസ്എം പ്രസിഡന്റ് അഭിനേഷ് അറിയിച്ചു. 11 ആൻഡേഴ്സണിലെ ടെംപിൾസ്റ്റോവ് മെമ്മോറിയൽ ഹാളിലും ഡീൻസൈഡിലെ ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിലുമാണ് ചടങ്ങ് നടക്കുക.
ബലിതർപ്പണത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 0469 214 997 (സുകുമാരൻ) എന്ന നമ്പറിൽ ബന്ധപ്പെടാം. കെഎച്ച്എസ്എം വാട്ട്‌സ്ആപ്പ് നമ്പറിൽ 0468 885 476 സന്ദേശം അയയ്ക്കാം. കെഎച്ച്എസ്എം വെബ്സൈറ്റിൽ [www.khsm.org.au] (http://www.khsm.org.au) റജിസ്റ്റർ ചെയ്യാം. അംഗങ്ങൾക്ക് 30 ഡോളറും മറ്റുള്ളവർക്ക് 40 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് എടുക്കുന്നതിന് മുമ്പ് ലോഗിൻ ചെയ്യേണ്ടതുണ്ടെന്നും സംഘാടകർ അറിയിച്ചു.