ADVERTISEMENT

മെല്‍ബണ്‍ ∙ വയനാട്ടിലും വിലങ്ങാടും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയും വീടുകളും ജീവനോപാധികളും നഷ്ടമായവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുവാനും  സഹായിക്കാനും അഭ്യര്‍ഥിച്ചുകൊണ്ട് മെല്‍ബണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍. ഓഗസ്റ്റ് 11ന് ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന മധ്യേ എടുക്കുന്ന പ്രത്യേക സ്തോത്ര കാഴ്ചയിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും പ്രകൃതി ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാനും സഹായിക്കുവാനുമായി വിനിയോഗിക്കുമെന്ന് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ സര്‍ക്കുലറിലൂടെ അറിയിച്ചു.

ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന മാനന്തവാടി, താമരശ്ശേരി രൂപതകളുമായി കൈകോര്‍ത്താണ് പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് വിനിയോഗിക്കുന്നത്. സമാനതകളില്ലാത്ത ഈ ദുരിതത്തിനിരയായ നമ്മുടെ സഹോദരങ്ങളെ സഹായിക്കാന്‍ ഈ ഉദ്യമവുമായി ഏവരും സഹകരിക്കണമെന്ന് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ അഭ്യര്‍ഥിച്ചു.
വാർത്ത: പോള്‍ സെബാസ്റ്റ്യന്‍

English Summary:

Diocese of Melbourne Syro-Malabar collaborating with rehabilitation efforts in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com