സെന്‍റ് ജോർജ് ഇന്ത്യൻസ് പള്ളിയിൽ യൂഹാനോൻ മാർ ദിയസ്കോറസ് സന്ദർശനം നടത്തി
Mail This Article
ഡാർവിൻ∙ സെന്‍റ് ജോർജ് ഇന്ത്യൻസ് പള്ളിയിൽ ഓർത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പൊലീത്താ സന്ദർശനം നടത്തി. ഡാർവിൻ എയർപോർട്ടിൽ എത്തിയ യൂഹാനോൻ മാർ ദിയസ്കോറസിനെ തിരുമേനിയെ വികാരി ഫാ. ജാക്‌സ് ജേക്കബിന്‍റെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.
കൂടാര പെരുന്നാളിനോട് അനുബന്ധിച്ചു നടത്തിയ കുർബാനയ്ക്ക് യൂഹാനോൻ മാർ ദിയസ്കോറസ് മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരി ഫാ. ജാക്‌സ് ജേക്കബ് സഹ കാർമ്മികനായിരുന്നു. കുർബാനയിലും തുടർന്ന് നടന്ന സ്നേഹ വിരുന്നിലും അനേകം വിശ്വാസികൾ പങ്കെടുത്തു.
ട്രസ്റ്റി ബിജു മാണി, സെക്രട്ടറി സോബി ജോർജ് വൈസ് പ്രസിഡന്‍റ് ജോളി വർഗീസ് കമ്മറ്റി അംഗങ്ങളായ പ്രകാശ് വാഴയിൽ, ഡിനോയ് ജോൺ, ഡെന്നിസ് മാത്യു, ഷിബു കുര്യൻ,ഡോ. പ്രീതി തോമസ്, പി. ആർ. ഒ ജിനോ കുര്യാക്കോസ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.