ADVERTISEMENT

സിഡ്‌നി ∙ ഓസ്‌ട്രേലിയയിൽ ആഡംബര ഹോട്ടലിന്റെ മേൽക്കൂരയിലേക്ക് ഹെലികോപ്റ്റർ ഇടിച്ചുകയറി പൈലറ്റ് മരിച്ചു.  ഓസ്‌ട്രേലിയയിലെ വടക്കൻ വിനോദസഞ്ചാര നഗരമായ കെയ്ൻസിലെ ഹിൽട്ടൺ ഹോട്ടലിൽ തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെയാണ് അപകടം ഉണ്ടായത്.

ഹെലികോപ്റ്റര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഹോട്ടലിന് മുകളില്‍ വന്‍ അഗ്നിബാധ  ഉണ്ടായി. അപകടത്തിന് പിന്നാലെ ഹോട്ടലിലുണ്ടായിരുന്ന നൂറ് കണക്കിന് ആളുകളെ പുറത്തെത്തിച്ചതായ് പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് സംഭവസ്ഥലത്ത് മരിച്ച പൈലറ്റിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ഹോട്ടലിലുണ്ടായിരുന്ന രണ്ട് പേർക്ക് പരുക്കേറ്റിരുന്നു. 

അനുമതിയില്ലാതെയാണ് പൈലറ്റ് ഹെലികോപ്റ്റര്‍ പറത്തിയതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഓസ്‌ട്രേലിയന്‍ പൊലീസ് അറിയിച്ചു. 

English Summary:

Helicopter Crashes Into Hotel Roof In Australia, Pilot Killed.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com