ADVERTISEMENT

മെൽബൺ∙ ഭാരത്തിന്‍റെ 78–ാം സ്വാതന്ത്ര്യ ദിനാഘോഷം ഒഐസിസി ഓസ്ട്രേലിയ വിക്ടോറിയ സ്റ്റേറ്റ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുന്നു . ഓഗസ്റ്റ് 18ന് റോവില്ലിലെ എഐസി സെന്‍ററിൽ  വൈകിട്ട് 6ന് ബെന്നി ബെഹനാൻ എം പി ഉദ്ഘാടനം നിർവഹിക്കും . കെപിസിസി അംഗം അഡ്വ. ഷിയോ പോൾ സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തും. 

കുട്ടികൾക്കായി ഫേസ് പെയിന്‍റിങ് , കളറിങ്  എന്നിവയും ഉണ്ടായിരിക്കും. വിവിധ കലാരൂപങ്ങളോടെ അരങ്ങേറുന്ന ആഘോഷപരിപാടികൾ രാത്രി 8:30ന് ഡിന്നറോടു കൂടി സമാപിക്കും. മെൽബണിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായ് സംഘാടകർ അറിയിച്ചു .

English Summary:

Indian Independence Day celebrations in Melbourne

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com