ADVERTISEMENT

ഓട്ടവ ∙ ന്യുസീലൻഡിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. സർക്കാർ ആശുപത്രിയിലെ സ്റ്റെറൈൽ സർവീസ് യൂണിറ്റിൽ (എസ്എസ്‌യു) ജോലി ചെയ്യുന്ന 31 മലയാളികൾ ചേർന്നാണ് ഓണാഘോഷം സംഘടിപ്പിച്ചത്. എസ്എസ്‌യു എന്ന പേരിലാണ് ഇവരുടെ സംഘടനയും. 2014ൽ രൂപം കൊണ്ട എസ്എസ്‌യു, മുടങ്ങാതെ ഓണാഘോഷങ്ങളും മറ്റു പരിപാടികളും നടത്തിപ്പോരുന്നു. 

എസ്എസ്‌യുവിലെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ നൂറിലേറെ പേർ ഇത്തവണത്തെ ഓണാഘോഷത്തിന്റെ ഭാഗമായി. ആഘോഷം, ഓണപ്പാട്ടുകളും കളികളും മത്സരങ്ങളും കൊണ്ട് സമ്പന്നമായിരുന്നു. ഒരുമയുടെ സന്ദേശവും ഗൃഹാതുരത്വവും വിളിച്ചോതി ഓണസദ്യ കഴിച്ച ശേഷമാണ് അംഗങ്ങൾ പിരിഞ്ഞത്. 

English Summary:

Malayali community in New Zealand conducted Onam celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com