നാല് ദിവസം മുൻപ് കാണാതായ കൗമാരക്കാരി ഇപ്പോഴും ‘കാണാമറയത്ത്’; പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്
Mail This Article
×
ക്വീൻസ്‌ലാൻഡ്∙ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ നിന്ന് നാല് ദിവസം മുൻപ് കാണാതായ കൗമാരക്കാരിയായ പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.വ്യാഴാഴ്‌ച വൈകുന്നേരം 4.30 ഓടെ വടക്കൻ ക്വീൻസ്‌ലാൻഡിലെ കെയ്ൻസിന് വടക്കുള്ള പാം കോവിലെ വില്യംസ് എസ്പ്ലനേഡിൽ ബസിൽ നിന്ന് ഇറങ്ങുന്നതായാണ് 14 വയസ്സുള്ള പെൺകുട്ടിയെ അവസാനമായി കണ്ടത്.
175 സെന്‍റിമീറ്റർ ഉയരം, നീലക്കണ്ണുകൾ എന്നിവയുള്ള ഈ പെൺകുട്ടിയെ കണ്ടവരോ എവിടെയാണെന്ന് അറിയുന്നവരോ ക്വീൻസ്‌ലാൻഡ് പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്. ചാരനിറത്തിലുള്ള ജമ്പറും നീല പാന്‍റുമാണ് കുട്ടി ധരിച്ചിരുന്നത്.
English Summary:
Urgent search launched for missing girl who disappeared near Cairns four days ago
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.