ADVERTISEMENT

ബ്രിസ്ബെൻ∙ നോർത്ത് ബ്രിസ്ബെൻ മലയാളി അസോസിയേഷൻ (എൻ.ബി.എം.എ) മാംഗോ ഹിൽ സ്റ്റേറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ, 'പൂവിളി 2024' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ലൂക്ക് ഹോവാർത്ത് എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. എൻബിഎംഎ പ്രസിഡന്‍റ് ജെയിസ് ജോൺ, വൈസ് പ്രസിഡന്‍റ് ബിജു മാത്യു, സെക്രട്ടറി സജിനി ഫിലിപ്പ്, ട്രഷറർ അനീഷ് മുണ്ടക്കൽ, രക്ഷാധികാരി സജി അഗസ്റ്റിൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

ഓണസദ്യ, തിരുവാതിര, മാവേലി വരവേൽപ്പ്‌,ചെണ്ട മേളം മറ്റ് കലാപരിപാടികൾ എന്നിവയും അരേങ്ങറി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ് ജോസഫ്, ജോബിൻസ് ജോസഫ്, സിജോ ജോൺ, രമ്യ നവിൻ, സുമി അനിരുദ്ധൻ, രേഷ്മ രാധാകൃഷ്ണൻ,പ്രോഗ്രാം കോർഡിനേറ്റർ ജോർജ്ജ് ഫിലിപ്പ്  എന്നിവർ പരിപാടിക്ക് ചുക്കാൻ പിടിച്ചു. 
വാർത്ത ∙ എബി വർഗീസ് 

English Summary:

North Brisbane Malayali Association organized Onam celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com