പാക്കിസ്ഥാനികളുടെ സംരക്ഷണയിൽ കഴിയുന്ന ഇന്ത്യക്കാരൻ,'അയർലൻഡ് കോളനിവൽക്കരിച്ച് ഇന്ത്യക്കാർ'; പ്രവാസ ലോകത്തെ 7 പ്രധാനവാർത്തകൾ
Mail This Article
'അയർലൻഡ് കോളനിവൽക്കരിച്ച് ഇന്ത്യക്കാർ’; മലയാളി കുടുംബം വീട് വാങ്ങിയതിൽ പരിഹാസവുമായി ഐറിഷ് പൗരൻ
ഡബ്ലിൻ∙ മലയാളി കുടുംബം അയർലൻഡിൽ വീട്ടിലെ നെയിംപ്ലേറ്റ് ശരിയാക്കുന്ന വിഡിയോ ഓൺലൈനിൽ പങ്കുവച്ച് കോളനിവൽക്കരണം' എന്ന് വിശേഷിപ്പിച്ച് ഐറിഷ് പൗരൻ. ലിമെറിക്കിൽ പുതുതായി വാങ്ങിയ വീട്ടിലെ നെയിംപ്ലേറ്റ് ഉറപ്പിക്കുന്ന മലയാളി കുടുംബത്തിന്‍റെ വിഡിയോ പങ്കുവച്ച് കൊണ്ട് എക്സ് പ്ലാറ്റ്ഫോമിലൂടെ ഐറിഷ് പൗരൻ മൈക്കലോ കീഫെയാണ് (@Mick_O_Keeffe) വിദ്വേഷ പരമാർശവുമായി രംഗത്ത് വന്നിരിക്കുന്നത്. കൂടുതൽ വായനയ്ക്ക്
കാണാതായ ഭർത്താവിനെ തേടി ഭാര്യ യുഎഇയിൽ; കണ്ടെത്തിയത് പാക്കിസ്ഥാനികളുടെ സംരക്ഷണയിൽ കഴിയുന്ന ഇന്ത്യക്കാനെ
ദുബായ്∙ എല്ലാത്തരം വിഭാഗീയതകളുടെയും അതിരുകൾ മായുന്ന യുഎഇയിൽ മാനുഷികതയുടെ പ്രകാശം പരത്തിയ മറ്റൊരു സംഭവം കൂടി. മൂന്നര വർഷം മുൻപ് യുഎഇയില്‍ കാണാതായ ഭർത്താവിനെ തിരഞ്ഞ് ഇന്ത്യയിൽ നിന്നെത്തിയ ഭാര്യക്ക് ഒടുവിൽ അയാളെ കണ്ടെത്താനായത് പാക്കിസ്ഥാനികളുടെ സംരക്ഷണത്തിലിരിക്കെ. കൂടുതൽ വായനയ്ക്ക്
ഇന്ത്യൻ ഡോക്ടർ ദമ്പതികളെ പൗരത്വം നൽകി ആദരിച്ച് സൗദി; മക്കൾക്കും പൗരത്വം
റിയാദ് ∙ സേവന മികവ് കണക്കിലെടുത്ത് ഇന്ത്യൻ ഡോക്ടർ ദമ്പതികളെ പൗരത്വം നൽകി ആദരിച്ച് സൗദി അറേബ്യ. കശ്മീർ ശ്രീനഗർ സ്വദേശികളായ ഡോ. ഷമീം അഹമ്മദ് ഭട്ട്, ഡോ. ഷിറീൻ റാഷിദ് കബീർ ദമ്പതികൾക്കാണ് അപൂർവ നേട്ടം സിദ്ധിച്ചത്. കൂടുതൽ വായനയ്ക്ക്
ഓക്‌ലൻഡിൽ നിന്ന് തട്ടിക്കൊണ്ടുപോയ 6 വയസ്സുകാരനെ 73 വർഷത്തിനുശേഷം കണ്ടെത്തി
ഓക്‌ലൻഡ്∙ 1951-ൽ ഓക്‌ലൻഡിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുള്ള ആൺകുട്ടിയെ 73 വർഷത്തിനുശേഷം കണ്ടെത്തി. ലൂയിസ് അർമാൻഡോ ആൽബിനോയെയാണ് 7 പതിറ്റാണ്ടിന് ശേഷം സുരക്ഷിതനായി കണ്ടെത്തിയത്. കൂടുതൽ വായനയ്ക്ക്
‘സാർക്കോ സൂയിസൈഡ് പോഡ്’ ഉപയോഗിച്ച് ലോകത്ത് ആദ്യ മരണം സ്ഥീകരിച്ചു; ഉപകരണം കസ്റ്റഡിയിലെടുത്ത് പൊലീസ്
ജനീവ∙ സാർക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച് ഒരു സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചു. 64 വയസ്സുള്ള അമേരിക്കൻ വനിതയാണ് ജീവനൊടുക്കുന്നതിന് സൂയിസൈഡ് പോഡ് തിരഞ്ഞെടുത്തത്. സ്വിറ്റ്‌സർലൻഡിലെ 'മരങ്ങളുടെ ഇടയിലാണ്’ സാർക്കോ സൂയിസൈഡ് പോഡ് സ്ഥാപിച്ചിരുന്നത്. കൂടുതൽ വായനയ്ക്ക്
സൗദിയിൽ ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീണ മലയാളി നഴ്സ് അന്തരിച്ചു
റിയാദ്∙ സൗദിയിൽ മലയാളി നഴ്സ് അന്തരിച്ചു. തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്‍റെയും ലീന ദിലീപിന്‍റെയും മകൾ ഡെൽമ ദിലീപ് (26) ആണ് മരിച്ചത്. കൂടുതൽ വായനയ്ക്ക്
യുകെയിൽ ബാങ്കുകളുടെ ശാഖകൾ അടച്ചു പൂട്ടുന്നത് വർധിക്കുന്നു; ഒരു ശാഖ പോലുമില്ലാതെ 30 പാർലമെന്റ് മണ്ഡലങ്ങള്‍
ലണ്ടൻ ∙ യുകെയിൽ ബാങ്കുകളുടെ ശാഖകൾ അടച്ചു പൂട്ടുന്നത് വർധിക്കുന്നതായി റിപ്പോർട്ട്. ഒരു ശാഖ പോലുമില്ലാതെ 30 പാർലമെന്റ് മണ്ഡലങ്ങൾ യുകെയിൽ ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്റർനെറ്റ് ബാങ്കിങും മൊബൈൽ ബാങ്കിങും വന്നതോടെയാണ് ബാങ്കുകൾ ശാഖകളുടെ എണ്ണം വൻതോതിൽ വെട്ടി കുറച്ചത്. കൂടുതൽ വായനയ്ക്ക്