വേൾഡ് മലയാളി ഫെഡറേഷൻ മലേഷ്യ ഓണാഘോഷം സംഘടിപ്പിച്ചു
Mail This Article
ക്വാലലംപൂർ ∙ വേൾഡ് മലയാളി ഫെഡറേഷൻ മലേഷ്യയുടെ നേതൃത്വത്തിൽ "പൊന്നോണം 2024" ക്വാലലംപൂരിലെ ബ്രിക്ക്ഫീൽഡ് കലാമണ്ഡലം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മലേഷ്യയിലെ ഇന്ത്യൻ ഡപ്യൂട്ടി ഹൈ കമ്മീഷണർ സുഭാഷിണി നാരായണൻ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
വിവിധ കലാ പരിപാടികളും, സംഗീത നൃത്ത പരിപാടികളും അത്തച്ചമയ ഘോഷയാത്രയും, മലയാളം മിഷൻ മലേഷ്യയിലെ കുട്ടികൾ അവതരിപ്പിച്ച നാടകവും ജനശ്രദ്ധയാകർഷിച്ചു . കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള ഓണക്കളികളും ഓണ സദ്യയും പരിപാടിയിൽ ക്രമീകരിച്ചിരുന്നു.
ഡബ്ല്യൂ.എം.എഫ് ഗ്ലോബലിന്റെ പ്രതിനിധികളും, ഇതര മലയാളി സംഘടനാ പ്രതിനിധികളും മറ്റു വിശിഷ്ടാതിഥികളും പങ്കെടുത്ത പരിപാടിയിൽ മലേഷ്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തദ്ദേശീയരും പ്രവാസികളുമായ 1000 ത്തോളം മലയാളികൾ അണിനിരന്നു.
പ്രസ്തുത വേദിയിൽ ഡബ്ല്യൂ.എം.എഫ് ചാരിറ്റി പോർട്ടലിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചിരുന്നു. ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് കൈത്താങ്ങായി വേൾഡ് മലയാളി ഫെഡറേഷൻ മലേഷ്യ സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്‍റ് ബബിൻ ബാബു ഗ്ലോബൽ പ്രതിനിധികൾക്ക് കൈമാറി. ഡബ്ല്യൂ.എം .എഫ് നാഷനൽ കോർഡിനേറ്റർ ശ്രീജ എസ് നായർ സ്വാഗതവും മീഡിയ കോർഡിനേറ്റർ ഉണ്ണിമായ രവീന്ദ്രൻ നന്ദിയും പറഞ്ഞു.
വാർത്ത: ആത്മേശൻ പച്ചാട്ട്