ADVERTISEMENT

ബ്രിസ്ബേൻ∙  ബ്രിസ്ബേനിൽ വീടിന് തീപിടിച്ച് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. ബ്രിസ്ബേനിന്‍റെ കിഴക്ക് തോൺസൈഡിലെ ബേസൈഡ് കോർട്ടിലുള്ള വീട്ടിൽ ഇന്ന് രാവിലെ 7.15-ഓടെയാണ് സംഭവമുണ്ടായത്. റേവൻ എന്ന പേരുള്ള കുട്ടിയാണ് മരിച്ചതെന്ന് അഗ്നിശമന സേന സ്ഥീകരിച്ചു. 

അഗ്നിശമന സേനാംഗങ്ങൾ എത്തിയപ്പോൾ തന്നെ വീട് പൂർണ്ണമായും കത്തി നശിച്ച നിലയിലായിരുന്നു. കുറച്ച് സമയത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. തീപിടിത്തത്തിനുള്ള കാരണം അന്വേഷിച്ച് വരികയാണ്. ഈ സമയം കുട്ടിയെ നോക്കുന്നതിനായി 30 വയസ്സുകാരിയായ യുവതി വീട്ടിലുണ്ടായിരുന്നതായിട്ടാണ് വിവരം. നിലവിൽ ഇവരെ കാണാനില്ല. 

തീപിടിത്ത സമയത്ത് യുവതിയും വീട്ടിൽ ഉണ്ടായിരുന്നതായി ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നതായി ക്വീൻസ്​ലാൻഡ് പൊലീസ് സർവീസ് ചീഫ് ഇൻസ്പെക്ടർ കാൾ ഹാനെ പറഞ്ഞു. സംഭവ സമയം, റേവന്‍റെ അമ്മയും രണ്ടാനച്ഛനും മറ്റൊരു സംസ്ഥാനത്തായിരുന്നു. കുട്ടിക്ക് പാചകവും ഷോപ്പിങും മറ്റുള്ളവരുമായി ഇടപഴകുന്നതും ഇഷ്ടമായിരുന്നുവെന്ന് അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. 

English Summary:

Girl, 8, killed in Queensland house fire, woman missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT