ADVERTISEMENT

മെൽബൺ ∙ ഓസ്ട്രേലിയയിൽ നടന്ന ദേശീയ ശരീരസൗന്ദര്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി തൃശൂർ സ്വദേശി വിബി ചന്ദ്രൻ. ദേശീയ ശരീരസൗന്ദര്യ മത്സരത്തിൽ 40 വയസ്സ് പിന്നിട്ടവരുടെ വിഭാഗത്തിൽ ഒരു സ്വർണവും രണ്ട് വെള്ളി മെഡലുകളും കരസ്ഥമാക്കിയാണ് മെൽബൺ മലയാളിയായ വിബി അഭിമാനാർഹമായ വിജയം കൈവരിച്ചത്. മെൻസ് ഫിസിക് വിഭാഗത്തിലായിരുന്നു മത്സരം. ഈ വിഭാഗത്തിൽ വിജയം നേടുന്ന ആദ്യ മലയാളിയാണ് വിബി.

ഓസ്ട്രേലിയയിലെ ഏറ്റവും ഉയർന്ന വേദിയായ ഇന്റർനാഷനൽ ഫിറ്റ്നസ് ആൻഡ് ബോഡി ബിൽഡിങ് ഫെഡറേഷൻ സംഘടിപ്പിച്ച മത്സരത്തിൽ വിജയം നേടിയതോടെ വിബി യുഎസ്എയിലെ ആർനോൾഡ് ക്ലാസിക് മൽസരത്തിന് യോഗ്യത നേടി. 

thrissur-native-won-the-contest-conducted-by-international-fitness-and-bodybuilding-federation-in-australia-2
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

ദുബായിൽ ജനിച്ചുവളർന്ന അദ്ദേഹം 18 വയസ്സു മുതൽ ജിമ്മിൽ പരിശീലനം ആരംഭിച്ചു. തിരക്കേറിയ ബാങ്ക് ജോലിക്കിടയിലും ജിമ്മിൽ പോകാൻ സമയം കണ്ടെത്തിയാണ് വിജയപടികൾ ചവിട്ടിയത്.

thrissur-native-won-the-contest-conducted-by-international-fitness-and-bodybuilding-federation-in-australia-3
വിബി ചന്ദ്രൻ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

പുലർച്ചെ നാലുമണി മുതൽ എട്ടുമണിവരെ ജിമ്മിൽ നടത്തുന്ന കഠിനമായ പരിശീലനവും, ചിട്ടയായ ഭക്ഷണക്രമവുമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് വിബി പറഞ്ഞു. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയും തന്റെ വിജയത്തിന് പിന്നിലുണ്ടെന്നും വിബി പറയുന്നു.

English Summary:

Thrissur native won the contest conducted by International Fitness and Bodybuilding Federation in Australia - Vibi Chandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com