ADVERTISEMENT

ഓസ്‌ട്രേലിയയിലെ പോഡ്‌കാസ്റ്റ് പ്രൊഡ്യൂസറായ ബ്രീ സ്റ്റീലെ പങ്കുവച്ച ഇന്ത്യയിലെ ഡേറ്റിങ് സംസ്‌കാരത്തെക്കുറിച്ചുള്ള അനുഭവങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്. 2023 മുതൽ ഇന്ത്യയിൽ ഉടനീളം യാത്ര ചെയ്തതിന്റെ അനുഭവത്തിലാണ് ബ്രീ, ഇന്ത്യൻ പുരുഷന്മാരും ഓസ്‌ട്രേലിയൻ പുരുഷന്മാരും തമ്മിലുള്ള വ്യത്യാസങ്ങളും, ബോളിവുഡ് സിനിമകൾ ഇന്ത്യൻ ഡേറ്റിങ് സംസ്കാരത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും വിശദീകരിക്കുന്നത്.

ബ്രീയുടെ അനുഭവത്തിൽ, ഓസ്‌ട്രേലിയൻ പുരുഷന്മാർ സ്ത്രീകളെ ആകർഷിക്കാൻ തമാശകളോ പരിഹാസങ്ങളോ ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാൽ ഇന്ത്യൻ പുരുഷന്മാർ കൂടുതൽ നേരിട്ടും വിശ്വാസയോഗ്യമായും സമീപിക്കുന്നു. ഇന്ത്യയിൽ, ആളുകൾ കാര്യങ്ങൾ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ തയ്യാറാണ്.

 മുംബൈയിലെ ഡേറ്റിങ് ഇവന്റിൽ പങ്കെടുത്ത അനുഭവത്തെ ബ്രീ വിശേഷിപ്പിക്കുന്നത് സ്‌കൂള്‍ ഡിസ്‌കോയ്ക്ക് സമാനമായ പരിപാടിയായിട്ടാണ്. അവിടെ, പുരുഷന്മാരും സ്ത്രീകളും തുടക്കത്തിൽ രണ്ട് ഇടങ്ങളിലാണ് നിന്നത്. ഇതാണ് തനിക്ക് ഇത് സ്കൂൾ ഡിസ്കോ പോലെ തോന്നിച്ചതെന്നും ഈ സംഭവം ഇന്ത്യൻ സിനിമകളിലെ ഡേറ്റിങ് രംഗങ്ങളുടെ സ്വാധീനം കാണിക്കുന്നതായി ബ്രീ വിലയിരുത്തുന്നു.

പാശ്ചാത്യ രാജ്യങ്ങളിൽ ഡേറ്റിങ്ങിന് പിന്നിൽ തലമുറകളുടെ പാരമ്പര്യവും ലൈംഗിക വിദ്യാഭ്യാസവും ഉണ്ട്. എന്നാൽ ഇന്ത്യയിൽ ഈ സംസ്കാരം വളരെ പുതിയതാണ്. ഇത് ഇന്ത്യൻ യുവാക്കൾ പരീക്ഷണങ്ങളിലൂടെ ഡേറ്റിങ് സംസ്കാരം പഠിക്കുന്നതിന് കാരണമാകുന്നുവെന്നും ബ്രീ പറയുന്നു.

ബ്രീയുടെ വിഡിയോ സമൂഹ മാധ്യമത്തിൽ വലിയ ചർച്ചക്ക് കാരണമായി. ഇന്ത്യൻ യുവാക്കളും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരും തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നുണ്ട്.

English Summary:

Australian Podcaster Bree Steele Reveals Insights on Indian Dating Culture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com