ADVERTISEMENT

ക്വാലലംപുർ ∙ കരിയറിലെ രണ്ടാം ഇന്നിങ്സിലും തിളങ്ങി മുൻ ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ്. മലേഷ്യയിലെ ജോഹോർ സ്റ്റേറ്റിൽ വച്ച് നടക്കുന്ന 'സുൽത്താൻ ഓഫ് ജോഹോർ കപ്പ്' ഹോക്കി ടൂർണമെന്റിൽ ശ്രീജേഷ് പരിശീലനം നൽകുന്ന ഇന്ത്യയുടെ അണ്ടർ 21 ടീം ആദ്യ രണ്ട് മത്സരങ്ങളിലും വിജയകുതിപ്പിൽ മുന്നേറുകയാണ്. ആദ്യ മത്സരത്തിൽ ജപ്പാനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തിൽ നാലിനെതിരേ ആറ് ഗോളുകൾ നേടി ബ്രിട്ടനെയും പിന്നിലാക്കി തുടർച്ചയായ രണ്ട് മത്സരങ്ങളിലും ഇന്ത്യ ജേതാക്കളായി.

രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ ടീമിന്റെ ഗോൾ കീപ്പറായി തിളങ്ങി വിരമിച്ച ശ്രീജേഷ് പരിശീലകനായെത്തുന്ന ആദ്യ ടൂർണമെന്റ് കൂടിയാണ് 'സുൽത്താൻ ഓഫ് ജോഹോർ കപ്പ്'. ഒക്ടോബർ 22 ചൊവ്വാഴ്ച രാത്രി നടക്കുന്ന ഇന്ത്യയുടെ മൂന്നാം മത്സരത്തിൽ മലേഷ്യയാണ് എതിരാളികളായെത്തുന്നത്.  2013 ലും 2022ലും ഇന്ത്യ ജേതാക്കളായിരുന്നു. ഇന്ത്യയെ കൂടാതെ ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ജപ്പാൻ, ബ്രിട്ടൻ, മലേഷ്യ എന്നിവയാണ് ടൂർണമെന്റിൽ മാറ്റുരക്കുന്ന മറ്റു രാജ്യങ്ങൾ. ഒക്ടോബർ 26 ശനിയാഴ്ച വൈകുന്നേരമാണ് ഫൈനൽ.

ശ്രീജേഷിന്റെ രണ്ടാം ഇന്നിങ്സിലെ ജൂനിയർ ടീമിന്റെ ആവേശോജ്ജ്വലമായ മത്സരം കാണാനും ഇന്ത്യൻ താരങ്ങൾക്ക് പ്രോത്സാഹനം നൽകാനുമായി കായിക പ്രേമികളായ നിരവധി മലയാളികളാണ് ഗ്യാലറിയിലേക്കെത്തുന്നത്. രണ്ടാം മത്സരത്തിന് ശേഷം സ്റ്റേഡിയത്തിൽ വച്ച് ജോഹോറിലെ മലയാളി കൂട്ടായ്മയായ ജെഎംകെ യുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീമിന് പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.

English Summary:

Sultan of Johor Cup 2024: P R Sreejesh wins on coaching debut as Indian junior men’s team beats Japan 4-2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com