ADVERTISEMENT

ക്വാലലംപൂർ∙  ഒന്നര പതിറ്റാണ്ട് കാലത്തെ മലേഷ്യൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജോഹോർ മലയാളി കൂട്ടായ്മയുടെ (ജെഎംകെ) സ്ഥാപക ഭാരവാഹികളിൽ ഒരാളായ ഉമേഷ് അഞ്ചാംപുരക്ക് ജെഎംകെ പാനൽ അംഗങ്ങൾ ചേർന്ന് ഔദ്യോഗികമായി യാത്രയയപ്പ് നൽകി. ജെഎംകെയുടെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും കൂട്ടായ്മയുടെ കലാ കായിക പരിപാടികൾക്ക് ഊർജ്ജം പകരുന്നതിനും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. 

15 വർഷക്കാലം മുൻപ് പ്രവാസിയായി മലേഷ്യയിലെത്തിയ ഉമേഷ് ജോഹോർ സ്റ്റേറ്റിൽ ക്രിക്കറ്റ് ക്ലബ് വാർത്തെടുക്കുന്നതിലും നിർണ്ണായക പങ്ക് വഹിച്ചവരിൽ മുൻനിരക്കാരൻ കൂടിയാണ്. ജോഹോർ ഡെങ്കാ ബേയിൽ വെച്ച് സംഘടിപ്പിച്ച പ്രത്യേക യാത്രയയപ്പ് യോഗത്തിൽ ജെഎംകെ അഡ്മിൻ പാനൽ അംഗങ്ങൾ ചേർന്ന് അദ്ദേഹത്തിന് ഉപഹാരം കൈമാറി.

English Summary:

Umesh bids farewell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com