ADVERTISEMENT

മെൽബൺ∙ ക്ലെയ്റ്റൻ സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ നവംബർ 1 മുതൽ 10 വരെ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ പെരുന്നാൾ ആചരിക്കുന്നു.പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദീക ട്രസ്റ്റി റവ. ഫാ. ഡോ. തോമസ് വർഗീസ് അമയിൽ പ്രധാന കർമ്മികത്വം വഹിക്കും.

മലങ്കര സഭയിലെ ആഗോള തീർഥാടന കേന്ദ്രമായ ഈ ദേവാലയത്തിലേക്ക്  പദയാത്രികരെ നവംബർ 2 ശനിയാഴ്ച സ്വീകരിക്കും . പെരുന്നാൾ കൊടിയേറ്റ് നവംബർ 3 ന് വിശുദ്ധ കുർബാനയ്ക്കു ശേഷം  നടക്കുമെന്ന് സംഘാടകർ അറിയിച്ചു.  എട്ടിന് വൈകിട്ട് ഏഴുമണിക്ക് സന്ധ്യാ നമസ്കാരത്തെ തുടർന്ന് ഫാ. തോമസ് വർഗീസ് അമയിൽ വചന ശുശ്രൂഷ നടത്തും. ഒൻപതിന് വൈകിട്ട് ആറിന് സന്ധ്യാ നമസ്കാരം, വചന ശുശ്രൂഷ, പ്രദക്ഷിണം എന്നിവ നടക്കും.

10ന് രാവിലെ7.30 ന് പ്രഭാത നമസ്കാരം, ഫാ. തോമസ് വർഗീസ് അമയിലിന്റെ മുഖ്യ കർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, 11.15ന് വിളവെടുപ്പ് മഹോത്സവം, ലേലം, 12.30ന് നേർച്ച സദ്യ എന്നിവ നടക്കും.12ന് കൊടിയിറക്ക്.

വാർത്ത : ബിനു ചെറിയാൻ

English Summary:

Clayton St. Gregorio's Church News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com