ജിഫിൻ വർഗീസിന് ഓസ്ട്രേലിയൻ സ്കോളർഷിപ്
Mail This Article
×
കളമശേരി ∙ ഓസ്ട്രേലിയയിലെ മൊണാഷ് സർവകലാശാലയുടെ ഫാക്കൽറ്റി ഓഫ് സയൻസ് ഡീൻസ് ഇന്റർനാഷനൽ പോസ്റ്റ് ഗ്രാജ്വേറ്റ് റിസർച് സ്കോളർഷിപ്പിനു കോട്ടയം പുതുപ്പള്ളി സ്വദേശി ജിഫിൻ വർഗീസ് ഉമ്മൻ അർഹനായി.
കെമിസ്ട്രിയിൽ 3 വർഷ ഗവേഷണത്തിന് 1.5 കോടി രൂപ ലഭിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അപ്ലൈഡ് കെമിസ്ട്രി വകുപ്പിൽ നിന്നാണ് എംഎസ്‌സി കെമിസ്ട്രി പൂർത്തിയാക്കിയത്. എറിക്കാടിൽ തൊട്ടിയിൽ ഹൗസിൽ ജീമോൻ ഇട്ടിയുടെയും സോബി ജീമോന്റെയും മകനാണ്.
English Summary:
Australian Scholarship for Jiffin Varghese
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.