ADVERTISEMENT

ബ്രിസ്ബെൻ ∙ സൺ ഷൈൻ കോസ്റ്റ് കേരള അസോസിയേഷന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിൽ ആദ്യമായി നെഹ്റു ട്രോഫി ജലോൽസവം നടത്തപ്പെടുന്നു. നവംബർ 23ന് രാവിലെ 8ന് രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ തുടക്കം കുറിക്കുന്ന ജലമാമാങ്കം ഓസ്ട്രേലിയൻ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയമായ നാഴികക്കല്ലായിരിക്കും എന്ന് സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പുരുഷൻമാരുടെയും സ്ത്രീകളുടെയും 15 ഓളം ടീമുകളെ അണി നിരത്തിക്കൊണ്ട് Lake Kawana, സൺഷൈൻ കോസ്ററിലാണ് ജലോൽസവം അരങ്ങേറുന്നത്. സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷനോടൊപ്പം ഓസ്ട്രേലിയൻ മലയാളി ബിസിനസ് രംഗത്തെ പ്രമുഖരായ പുന്നയ്ക്കൽ ഫൈനാൻസും ഐഡിയൽ ലോൺസും സംയുക്തമായി സംഘടിപ്പിക്കുന്ന ജലോൽസവത്തിന്റെ വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രാസുകളാണ് ഒരുക്കിയിരിക്കുന്നതെന്ന് സെക്രട്ടറി ബിബിൻ ലൂക്കോസ് പറഞ്ഞു.

വരും തലമുറയ്ക്ക് കേരള നാടിന്റെ തനത് സംസ്‌കാരവും ആഘോഷങ്ങളും പരിചയപ്പെടുത്താനുള്ള അവസരങ്ങളാണ് ഇതുപോലുള്ള സംരംഭങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്റ് സജീഷ് സെബാസ്റ്റ്യൻ പറഞ്ഞു. 

English Summary:

Sunshine Coast Kerala Association conduct Nehru Trophy Boat Race 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com