ADVERTISEMENT

നെടുമ്പാശേരി ∙ 2.38 കോടി രൂപ വില വരുന്ന 7.9 കിലോഗ്രാം കഞ്ചാവ് കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ഇന്നലെ എയർ ഏഷ്യ വിമാനത്തിൽ ബാങ്കോക്കിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി ഫവാസ് ആണ് പിടിയിലായത്. ഇയാളുടെ ചെക്ക്–ഇൻ ബാഗിൽ 17 പാക്കറ്റുകളിലാക്കി തുണികൾക്കിടയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.

കണ്ണൂരിലെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. ഫവാസിനെ അങ്കമാലി കോടതിയിൽ ഹാജരാക്കി ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു.

English Summary:

Hybrid Ganja Worth over Rs 2 crore Confiscated at Kochi Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com