ADVERTISEMENT

ബാങ്കോക്ക്∙  ചിയാങ് മായിൽ അമേരിക്കൻ വിനോദസഞ്ചാരി ഓടിച്ച വാഹനം ഇടിച്ച് യുവതി മരിച്ചു. കിയ സെ വാങ് (58) എന്ന സ്ത്രീയാണ് മരിച്ചത്. യുഎസ് പൗരനായ ഫിലിപ്പ് എഡ്വേർഡ് മോറോ (38) എന്നയാൾക്കെതിരെ സംഭവത്തിൽ പൊലീസ് കേസെടുത്തു.

റോഡ് മുറിച്ചുകടക്കുമ്പോൾ മോറോയുടെ ബൈക്ക് സെ വാങിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സെ വാങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മോറോ മുട്ടുകുത്തി നിന്ന് ക്ഷമ ചോദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലും സെ വാങിന്‍റെ കുടുംബത്തിന് മുന്നിലും മോറോ മുട്ടുകുത്തി ക്ഷമ ചോദിച്ചു. സെ വാങിന്‍റെ കുടുംബം മോറോയോട് ക്ഷമിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.

അപകടസമയത്ത് മോറോ അമിതവേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശിക്ഷയുടെ കാര്യത്തിൽ കോടതി തീരുമാനമെടുക്കുമെന്ന് പൊലീസ് കേണൽ ജക്കറിൻ അത്താസോങ്‌ഫോങ് പറഞ്ഞു.

English Summary:

American tourist knocks down and kills a local woman in Thailand; Apologizes on his knees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com