ADVERTISEMENT

ബാങ്കോക്ക്∙ തായ്‌ലൻഡിലെ പ്രശസ്തമായ മൃഗസംരക്ഷണ കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ സ്പാനിഷ് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. വല്ലാഡോലിഡിൽ നിന്നുള്ള ബ്ലാങ്ക ഓജംഗുറൻ ഗാർസിയ (22) ആണ് കൊല്ലപ്പെട്ടത്.

തായ് ദ്വീപായ യാവോ യായിലെ കോ യാവോ സങ്കേതത്തിൽ ആനയെ കുളിപ്പിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ലോ ആൻഡ് ഇന്‍റർനാഷനൽ റിലേഷൻസ് വിദ്യാർഥിനിയായ ഓജംഗുറന് ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള ആക്രമണത്തിൽ ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവസമയത്ത് ഗാർസിയയുടെ കാമുകൻ ഉൾപ്പെടെ 18ഓളം പേർ സ്ഥലത്തുണ്ടായിരുന്നു. മറ്റാർക്കും പരുക്കേറ്റിട്ടില്ല. സംഭവത്തെ തുടർന്ന് മൃഗ സംരക്ഷണ കേന്ദ്രം അടച്ചിട്ടിരിക്കുകയാണ്.

ഓജംഗുറൻ ഗാർസിയ. Image Credit: Linkedin
ഓജംഗുറൻ ഗാർസിയ. Image Credit: Linkedin

ബാങ്കോക്കിലെ കോൺസുലേറ്റ് ഗാർസിയയുടെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നതായി സ്‌പെയിൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൃതദേഹം ഫൂക്കറ്റ് ദ്വീപിലെ ആശുപത്രിയിലേക്ക് മാറ്റി. സ്പെയനിലേക്ക്  മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. 

English Summary:

Spanish tourist killed in elephant attack in Thailand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com