ADVERTISEMENT

ന്യൂയോര്‍ക്ക്∙ ഒക്‌ടോബര്‍ പതിനൊന്നാം തീയതി വൈകുന്നേരം ഏഴിന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ സൂം മീറ്റിങില്‍ ഐഒസി പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 

ഐഒസി സൂം മീറ്റിങ്
ഐഒസി സൂം മീറ്റിങ്

ഐഒസി കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരേട്ടിന്റെ അധ്യക്ഷതയില്‍ മീറ്റിങ്ങിന് തുടക്കംകുറിച്ചു. മൗന പ്രാര്‍ത്ഥനയ്ക്കുശേഷം സെക്രട്ടറി സജി കരിമ്പന്നൂര്‍  ആശംസാ പ്രസംഗത്തിനായി ഓരോരുത്തരെ ക്ഷണിക്കുകയുണ്ടായി. 

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ് ഉമ്മന്‍ചാണ്ടിയെക്കറിച്ചുള്ള ഓര്‍മ്മകളും മഹത്വങ്ങളും ഊന്നിപ്പറഞ്ഞു. ഭാരത് ജോഡോ യാത്രയില്‍ തമ്മില്‍ കണ്ടതിനെക്കുറിച്ചും അനുസ്മരിക്കുകയും പിതാവിന്റെ പാത പിന്‍തുടരുവാനുള്ള അനുഗ്രഹാശിസുകള്‍ നേരുകയും ചെയ്തു. വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം 1998-ല്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സമ്മേളനം ന്യൂയോര്‍ക്കില്‍ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തതിനെപ്പറ്റി വിശദീകരിച്ചു. ചാണ്ടി ഉമ്മനും അന്ന് പരിപാടികളില്‍ പങ്കെടുത്തിരുന്നു. ചാണ്ടി ഉമ്മന്‍ നേടിയ വന്‍ ഭൂരിപക്ഷത്തില്‍ അഭിമാനവും ആശംസകളും അറിയിച്ചു. 

ഐഒസി സൂം മീറ്റിങ്
ഐഒസി സൂം മീറ്റിങ്

പ്രസിഡന്റ് ലീലാ മാരേട്ട് കഴിഞ്ഞ വര്‍ഷം നടന്ന ഭാരത് ജോഡോ യാത്രയില്‍ ആലപ്പുഴയില്‍ വച്ച് ഒരുമിച്ച് സംബന്ധിച്ച കാര്യം വിവരിച്ചു. ചാണ്ടി ഉമ്മന് പിതാവിന്റെ പാത പിന്‍തുടരുവാനുള്ള എല്ലാ ഭാവുകങ്ങളും നേര്‍ന്നു. ചെയര്‍മാന്‍ തോമസ് മാത്യു തന്റെ കലാലയ ജീവിതത്തില്‍ കോണ്‍ഗ്രസുമായുള്ള പ്രവര്‍ത്തനങ്ങളും ഉമ്മന്‍ചാണ്ടിയുമായുള്ള പാര്‍ട്ടി ബന്ധങ്ങളും വിവരിച്ചു. ഐഒസി നേതാക്കളായ പോള്‍ കറുകപ്പള്ളില്‍, ജോസ് ജോര്‍ജ്, ജയചന്ദ്രന്‍, ജെസി റിന്‍സി, ഉഷ ജോര്‍ജ്, രാജന്‍ പടവത്തില്‍, സതീശന്‍ നായര്‍, സന്തോഷ് നായര്‍, സാബു സ്‌കറിയ, സ്‌കറിയ കല്ലറയ്ക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നന്ദി പ്രകാശനത്തോടെ മീറ്റിങ് സമാപിച്ചു

English Summary:

Chandy Oommen held a discussion with Indian Overseas Congress representatives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com