ADVERTISEMENT

ഹൂസ്റ്റൺ ∙ വിവിധ സംഭവങ്ങളിലായി അഞ്ചു പേരെ കൊലപ്പെടുത്തിയ പ്രതിക്ക് കോടതി 60 വർഷത്തെ തടവ് ശിക്ഷ. അമേരിക്കയിലെ ഹൂസ്റ്റണിൽ 2019 ലാണ് സംഭവങ്ങൾ നടന്നത്. ലൂയിസ് മാലിക് സാന്റീയെന്ന 25 കാരനായ പ്രതി മൂന്ന് കൊലപാതക കേസുകളിൽ വിചാരണ ആരംഭിക്കുന്നതിന് മുമ്പ് കുറ്റസമ്മതം നടത്തിയിരുന്നു. ഈ കേസുകളുടെ ശിക്ഷയായി ഒരേസമയം 60 വർഷത്തെ തടവ് സാന്റി അനുഭവിക്കും. 

ഇയാൾക്ക് മനുഷ്യജീവനോട് യാതൊരു ബഹുമാനവുമില്ലെന്നും സമൂഹത്തിന് അപകടമാണെന്നും ജില്ലാ അറ്റോർണി കിം ഓഗ് പറഞ്ഞു,  ആദ്യ കേസിൽ, സംഘടിത ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ടതിന് സാന്റി കുറ്റസമ്മതം നടത്തി. 19 കാരനായ റയാൻ മക്‌ഗോവനെ കൊലപ്പെടുത്തിയതാണ് ഈ കേസ്.  2019 സെപ്റ്റംബർ 6ന് കാറിന്റെ പിൻസീറ്റിലിരുന്ന മക്ഗോവൻ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു.  2019 സെപ്റ്റംബർ 25 ന് 65 കാരനായ റാമിറോ റെയ്‌സിനെയും അദ്ദേഹത്തിന്റെ ഭാര്യ റോസാൽവ റെയ്സ് (63) എന്നിവരെ വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിലെ അവരുടെ വീടിന് മുന്നിൽ വെച്ചു കൊലപ്പെടുത്തിയിരുന്നു. ഇവർ ഓടിച്ചിരുന്ന പർപ്പിൾ നിറത്തിലുള്ള ഡോഡ്ജ് ചാർജർ മറ്റൊരു സംഘാംഗത്തിന്റേതാണെന്ന് സാന്റി തെറ്റിദ്ധരിച്ചു കാറിൽ നിന്നിറങ്ങിയ അവരെ വെടിവച്ചു.

കൊലപാതകക്കുറ്റം സമ്മതിക്കുന്നതിനു പുറമേ, 2019 ഡിസംബർ 27 ന് ഒരു മ്യൂസിക് വിഡിയോ ചിത്രീകരിക്കുന്നതിനിടെ ഡ്രൈവ്-ബൈ ഷൂട്ടിങ്ങിൽ രണ്ട് പേരെ വെടിവച്ചതായും സാന്റി സമ്മതിച്ചു. ആ സംഭവത്തിൽ വിഡിയോഗ്രാഫർ ഗോൺസാലോ ആൻഡ്രൂ ഗോൺസാലസ് (22), ജോനാഥൻ ജിമെനെസ് (20) എന്നിവർ വെടിയേറ്റ് മരിക്കുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഡിഎയുടെ ഓഫീസ് അറിയിച്ചു.

ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ ഓർഗനൈസ്ഡ് ക്രൈം ഡിവിഷനിലെ തലവൻ, എഡിഎ റേച്ചൽ ഗഫിക്കായിരുന്നു കേസിന്റെ ചുമതല. ലൂയിസ് സാന്റി 2019-ൽ ഉടനീളം ഭീകരത സൃഷ്ടിച്ചു, ഇരകളുടെ കുടുംബങ്ങൾക്ക് ഇന്ന് നീതി ലഭിച്ചുവെന്ന് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി നെപ്പോളിയൻ സ്റ്റുവർട്ട്,പറഞ്ഞു. എഫ്ബിഐയും ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസും നടത്തിയ എല്ലാ കഠിനാധ്വാനങ്ങളെയും ഞങ്ങൾ അഭിനന്ദിക്കുന്നു. 30 വർഷത്തിന് ശേഷം സാന്റിക്ക് പരോളിന് അർഹതയുണ്ടാകുമെന്ന് അധികൃതർ പറയുന്നു, എന്നാൽ ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാൻ അദ്ദേഹത്തിന് കഴിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com