ADVERTISEMENT

ഉർബാന, ഇല്ലിനോയ് ∙ ഈ വർഷം ജനുവരിയിൽ  മരിച്ച നിലയിൽ കണ്ടെത്തിയ ഇല്ലിനോയ് സർവകലാശാല വിദ്യാർഥി അകുൽ ബി ധവാന്‍റെ മരണകാരണം ഹൈപ്പോതെർമിയയാണെന്ന് ടോക്സിക്കോളജി പരിശോധയിൽ സ്ഥിരീകരിച്ചു. മദ്യലഹരിയില്‍ ദീർഘനേരം അതിശൈത്യത്തിൽ ചെലവഴിച്ചതായിരിക്കാം ഹൈപ്പോതെർമിയയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു.

ജനുവരി 19ന്  രാത്രി ദി കനോപ്പി ക്ലബിൽ  സുഹൃത്തുക്കളോടൊപ്പം അകുൽ ബി ധവാൻ മദ്യപിച്ചിരുന്നു. ക്ലബിൽ നിന്ന് പോയ ശേഷം തിരികെ മടങ്ങിയെത്തിയ അകുലിനെ സുരക്ഷാ ജീവനക്കാർ അകത്ത് പ്രവേശിക്കാൻ സമ്മതിച്ചില്ലെന്ന് ഇല്ലിനോയ് പൊലീസ് കണ്ടെത്തി. അർധരാത്രിയോടെ, റൈഡ് ഷെയർ സേവനങ്ങളിലൂടെ വീട്ടിലേക്ക് പോകാനായി അകുൽ തയ്യാറായില്ല. പിന്നീട് അകുലിന്‍റെ ഫോണിലേക്ക് സുഹൃത്തുക്കൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്നാണ് അകുലിനെ കാണുന്നില്ലെന്ന് സുഹൃത്തുക്കൾ അറിയിച്ചത്. തൊട്ടടുത്ത ദിവസം അകുലിനെ ബാറിന് സമീപത്തെ പൂമുഖത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  അതിശൈത്യത്തിൽ രാത്രി മുഴുവന്‍റെ ചെലവഴിച്ചതിനാൽ ശരീരത്തിലെ ഊഷ്മാവ് താഴ്ന്ന് പോവുകയും (ഹൈപ്പോതെർമിയ) മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 

English Summary:

Coroner: Intoxication contributed to death of Akul Dhawan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com