അർജന്റീന 70,000 സർക്കാർ ജീവനക്കാരെ പിരിച്ചുവിടും
Mail This Article
ബ്യൂനസ് ഐറിസ്∙ 70,000 സർക്കാർ ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിയുമായി അർജന്‍റീനിയൻ പ്രസിഡന്‍റ് ഹവിയർ മിലേ. വരും മാസങ്ങളിൽ തീരുമാനം നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. ജോലി വെട്ടിക്കുറയ്ക്കലുകൾക്കപ്പുറം ചെലവ് ചുരുക്കൽ നടപടിയും സർക്കാർ നടപ്പാക്കും. ഇതിന്‍റെ ഭാഗമായി പ്രവിശ്യാ ഗവൺമെന്‍റുകൾക്കുള്ള ധനസഹായം വെട്ടിക്കുറച്ചു. 200,000-ത്തിലധികം സാമൂഹിക ക്ഷേമ പദ്ധതികൾ അവസാനിപ്പിച്ചുവെന്നും മിലേ അറിയിച്ചു. ഈ വർഷം എന്തുവിലകൊടുത്തും സാമ്പത്തിക സ്ഥിതി സന്തുലിതാവസ്ഥയിലെത്താനുള്ള തന്ത്രത്തിന്‍റെ ഭാഗമാണിത്.
പൊതുമേഖലാ തൊഴിലുകളിൽ ചിലത് നിർത്തലാക്കി. അർജന്‍റീനയിലെ 3.5 ദശലക്ഷം പൊതുമേഖലാ തൊഴിലാളികളിൽ ഒരു ചെറിയ ഭാഗത്തിന് ഇതോടെ തൊഴിൽ നഷ്ടമായി. മിലേയുടെ തൊഴിൽ വെട്ടിക്കുറയ്ക്കലുകൾ രാജ്യത്തെ തൊഴിലാളി യൂണിയനുകളുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ ഒരു യൂണിയൻ ചൊവ്വാഴ്ച പണിമുടക്കിയിരുന്നു. അർജന്‍റീനക്കാർ സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെക്കുറിച്ച് കൂടുതൽ ശുഭാപ്തിവിശ്വാസമുള്ളവരാണെന്ന് കാണിക്കുന്ന വോട്ടെടുപ്പുകളിലാണ് മിലേയുടെ പ്രത്യാശ. അതേസമയം അദ്ദേഹത്തിന്‍റെ ചെലവുചുരുക്കൽ നടപടികൾക്കിടയിലും സർക്കാരിലുള്ള പൊതുജനവിശ്വാസത്തിന്‍റെ സമീപകാല സൂചകം ഉയർന്നതായിട്ടാണ് വോട്ടെടുപ്പുകളിലെ ഫലം