ഫോമ സെൻട്രൽ റീജൻ യൂത്ത് ഫെസ്റ്റിവൽ മെയ് നാലിന്
Mail This Article
ഷിക്കാഗോ ∙ ഫോമ സെൻട്രൽ റീജന്‍റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധയിനം കലാമത്സരങ്ങൾ നടത്തുന്നു. യൂത്ത് ഫെസ്റ്റിവലിന്‍റെ നടത്തിപ്പിനായി ജനറൽ കോർഡിനേറ്ററായി ജൂബി വള്ളിക്കളം കോർഡിനേറ്റേഴ്സ് ആയി ആഷ മാത്യു, ഡോ. സ്വർണ്ണം ചിറമേൽ, ശ്രീജയ നിഷാന്ത്, ലിന്‍റാ ജോളിസ് എന്നിവരെ ആർ.വി.പി. ടോമി എടത്തിലിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗം തിരഞ്ഞെടുത്തു.ഡെസ്പ്ലയിൻസിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്‍ററിൽ മേയ് നാലിനാണ് യൂത്ത് ഫെസ്റ്റിവൽ നടത്തുന്നത്. ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫോക്ക് ഡാൻസ്, വെസ്റ്റേൺ ഡാൻസ്, മലയാളം ഫിലിം സോംഗ്, ഇംഗ്ലിഷ് സോങ്, ക്ലാസിക്കൽ സോങ്, പ്രസംഗം– മലയാളം & ഇംഗ്ലിഷ്, ക്രിയേറ്റീവ് പെർഫോർമൻസ്– മിമിക്രി, മോണോആക്ട്, സ്റ്റാൻഡ് അപ് കോമഡി, ഫാൻസി ഡ്രസ്, സ്പെല്ലിങ് ബീ, മലയാളം കവിത പാരായണം, പെൻസിൽ ഡ്രോയിങ്, പെയിന്‍റിങ്, ഗ്രൂപ്പ് ഡാൻസുകൾ എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തുന്നതാണ്.
ഈ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് ആഗസ്റ്റ് 8–11 വരെ പുന്‍റാകാനായിൽ വച്ചു നടക്കുന്ന നാഷനൽ കൺവൻഷനോടനുബന്ധിച്ച് നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുവാൻ അർഹരാകുന്നതാണ്. കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി നടത്തുന്ന ഈ യൂത്ത് ഫെസ്റ്റിവലിൽ അവരെ പങ്കെടുപ്പിച്ച് ഇത് വിജയിപ്പിക്കുന്നതിനായി ഷിക്കാഗോയിലുള്ള എല്ലാ ഡാൻസ് സ്കൂൾ ടീച്ചേഴ്സിന്‍റേയും മാതാപിതാക്കളുടേയും സഹകരണം പ്രതീക്ഷിക്കുന്നു
(വാർത്ത ∙ ജോഷി വള്ളിക്കളം)