ഓക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
Mail This Article
×
ഓക്‌ലഹോമ സിറ്റി∙ തിങ്കളാഴ്ച രാവിലെ ഓക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മരിച്ചവരിൽ രണ്ട് പേർ തങ്ങളുടെ വിദ്യാർഥികളും ഒരാൾ പൂർവവിദ്യാർഥിയുമാണെന്ന് മുസ്താങ് പബ്ലിക് സ്കൂൾ സൂപ്രണ്ട് ചാൾസ് ബ്രാഡ്ലി പ്രസ്താവനയിൽ അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് സിറ്റി പൊലീസ് സാർജന്‍റ് ഗാരി നൈറ്റ് അറിയിച്ചു.
നഗരത്തിന്‍റെ പടിഞ്ഞാറ് 16 മൈൽ അകലെയുള്ള വസതിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച അഞ്ച് പേരുടെയും ശരീരത്തിൽ പരുക്കകളുണ്ട്. കൊലപാതക സാധ്യത പൊലീസ് തള്ളികളയുന്നില്ല. നിലവിൽ കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
English Summary:
5 People, Including 2 Kids, Found Dead in Oklahoma City home
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.