ADVERTISEMENT

മനാമ∙ മനാമയിലെ സിത്രയിലെ പ്ലാന്‍റിൽ മഴയെ തുടർന്ന് ഉണ്ടായ സാങ്കേതിക പ്രശ്നം കാരണം അനുഭവപ്പെട്ട വാതകചോർച്ച നിയന്ത്രണ വിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി. ഈ സംഭവം സംബന്ധിച്ച് ആശങ്ക വേണ്ടെന്നും അവർ അറിയിച്ചു. സിത്രയിലും പരിസരത്തും മഴ പെയ്ത ശേഷം കടുത്ത ദുർഗന്ധം അനുഭവപ്പെടുകയും ചിലർക്ക് അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ദേശീയ സിവിൽ എമർജൻസി മാനേജ്‌മെന്‍റ് കമ്മിറ്റി അടിയന്തര യോഗം ചേർന്ന് സംഭവം വിലയിരുത്തി. യോഗത്തിൽ പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്‍റ് ജനറൽ താരിഖ് അൽ ഹസ്സൻ അധ്യക്ഷത വഹിച്ചു.

ബഹ്‌റൈനിൽ സിത്രയിലെ പ്ലാന്റിൽ മഴയെ തുടർന്നുണ്ടായ സാങ്കേതിക പ്രശ്നം മൂലം ഉണ്ടായ വാതകചോർച്ച നിയന്ത്രണ വിധേയമായതായും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ബഹ്‌റൈനിൽ സിത്രയിലെ പ്ലാന്റിൽ മഴയെ തുടർന്നുണ്ടായ സാങ്കേതിക പ്രശ്നം മൂലം ഉണ്ടായ വാതകചോർച്ച നിയന്ത്രണ വിധേയമായതായും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അസ്ഥിര കാലാവസ്ഥയുടെയും കനത്ത മഴയുടെയും പ്രത്യാഘാതങ്ങളെ നേരിടുന്നതിനുള്ള ശ്രമങ്ങളിൽ സിവിൽ ഡിഫൻസ് കൗൺസിൽ ചെയർമാൻ കൂടിയായ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയെ യോഗം അഭിനന്ദിച്ചു. ചില പ്രദേശങ്ങളിൽ വ്യാപിക്കുന്ന വാതക ദുർഗന്ധം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്. എണ്ണ, പരിസ്ഥിതി മന്ത്രാലയങ്ങൾ, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് എന്നിവർ ബാപ്‌കോ എനർജീസിന്‍റെ സഹകരണത്തോടെ സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചു. വാതക ചോർച്ചയുടെ വ്യാപനം പരിമിതപ്പെടുത്താനും നിയന്ത്രിക്കാനുമുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ദുർഗന്ധം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

emergency-management-committee-assessed-the-situation-of-the-gas-leak-in-bahrain
ചിത്രം: ബഹ്‌റൈൻ ന്യൂസ് ഏജൻസി

എണ്ണ, പരിസ്ഥിതി വകുപ്പുകൾ, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് എന്നിവരുമായി സഹകരിച്ച് ബാപ്‌കോ എനർജി ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചു. വാതക ചോർച്ചയുടെ വ്യാപനം കുറയ്ക്കാനും നിയന്ത്രിക്കാനുമുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ദുർഗന്ധം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസൃതമായി ഇത്തരം അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ജനങ്ങളെ ബോധവത്കരിക്കുന്നതിനൊപ്പം അപകട സാധ്യത കുറയ്ക്കാനുള്ള മുൻകരുതലുകളും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്ന നടപടികളും നടപ്പിലാക്കുന്നതിന്റെ പ്രാധാന്യവും പബ്ലിക് സെക്യൂരിറ്റി ചീഫ്  വ്യക്തമാക്കി.

∙ സിത്രയിലെ സ്‌കൂളുകളിൽ ഈ മാസം 25 വരെ ഓൺലൈൻ പഠനം 
വാതക ചോർച്ച ഉണ്ടായ സിത്രയിലെയും പരിസരത്തെയും സ്‌കൂളുകളിൽ ഈ മാസം 25 വരെ ഓൺലൈൻ പഠനത്തിലേക്ക് മാറാൻ അധികൃതർ നിർദ്ദേശിച്ചു. വാതക ചോർച്ച നിയന്ത്രണ വിധേയമായെങ്കിലും പരിസരങ്ങളിൽ രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നത് കാരണമാണ് ഈ നടപടി സ്വീകരിച്ചത്. അന്തരീക്ഷത്തിൽ ഇനിയും ഒരു ആഴ്ചയോളം പെട്രോളിന്‍റെ മണമുണ്ടാകുമെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു. സിത്ര പ്രദേശത്ത് ജോലി ചെയ്യുന്നവർക്കും താൽക്കാലികമായി വർക്ക് ഫ്രം ഹോം രീതി നടപ്പിലാക്കണമെന്ന് എംപിമാർ പാർലമെന്‍റിൽ ആവശ്യപ്പെട്ടു.

English Summary:

Emergency Management Committee assessed the situation of the gas leak in Bahrain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com