നഴ്സിങ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിങ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തും: കമല ഹാരിസ്
Mail This Article
ല ക്രോസ്സ് (വിസ്‌കോൻസെൻ)∙ ഫെഡറൽ ധനസഹായം ലഭിക്കുന്ന നഴ്സിങ് ഹോമുകൾക്കായി ദേശീയ മിനിമം സ്റ്റാഫിങ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്ന് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് പ്രഖ്യാപിച്ചു. ലാ ക്രോസിലെ ഹ്മോങ് കൾച്ചറൽ ആൻഡ് കമ്മ്യൂണിറ്റി സെന്‍ററിൽ ആരോഗ്യ പരിരക്ഷാ തൊഴിലാളികളുമായി തിങ്കളാഴ്ച നടത്തിയ ചർച്ചയിലാണ് കമല ഹാരിസ് ഈ പ്രഖ്യാപനം നടത്തിയത്. സംഭാഷണം ആരംഭിച്ചപ്പോൾ, കെയർ വർക്കർമാർ സമൂഹത്തിന് നൽകുന്ന സേവനങ്ങളെ ഹാരിസ് അഭിനന്ദിച്ചു.
ഗാർഹിക ആരോഗ്യ പരിരക്ഷാ തൊഴിലാളികളുടെ വേതനം വർധിപ്പിക്കാൻ സഹായിക്കുന്ന പുതിയ നയവും നടപ്പാക്കും.ലക്ഷക്കണക്കിന് തൊഴിലാളികളെ നിയമിക്കുന്ന ഹോം ഹെൽത്ത് കെയർ കമ്പനികൾക്ക് മെഡികെയ്ഡ് നിലവിൽ പ്രതിവർഷം 125 ബില്യൻ ഡോളർ നൽകുന്നുണ്ട്.ഈ പുതിയ മാനദണ്ഡങ്ങൾ നഴ്സിങ് ഹോം താമസക്കാർക്ക് മികച്ച പരിചരണം ലഭിക്കുമെന്ന് ഉറപ്പാക്കുന്നതിന് സഹായിക്കുമെന്ന് കമല ഹാരിസ് പ്രതീക്ഷ പ്രകടിപ്പിച്ചു.