ജോ മാത്യു ഫൊക്കാന നാഷനൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
Mail This Article
ബ്രാംപ്ടൺ∙ ബ്രാംപ്ടൺ മലയാളി സമാജം പ്രവർത്തകനും കാനഡയിലെ പ്രമുഖ ബിസിനസ്സുകാരനുമായ ജോ മാത്യു (തങ്കച്ചൻ) ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. ഡോ. കലാ ഷെഹിയുടെ പാനലിലാണ് ജോ മത്സരിക്കുന്നത്. എഎം റബ്ബേഴ്സിന്‍റെ സിഇഒ കൂടിയായ ജോ മാത്യു, കാനഡയിലെ മലയാളി സമൂഹത്തിന്‍റെ ഇടയിൽ സുപരിചിതനാണ്.
അറുപത് വർഷത്തെ പാരമ്പര്യമുള്ള ടൊറന്‍റോ മലയാളി സമാജത്തിന്‍റെ ട്രസ്റ്റീ ബോർഡ് അംഗം, മുൻ ചെയർമാൻ എന്നീ നിലകളിൽ ജോ മാത്യു സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഘടനാ നേതൃത്വപാടത്തിനും സമൂഹ സേവനത്തിനും പേരുകേട്ട അദ്ദേഹം കാനഡയിലെ മലയാളികൾക്ക് പ്രിയപ്പെട്ട വ്യക്തിത്വമാണ്. നിലവിൽ ബ്രാംറ്റൺ മലയാളി സമാജത്തിന്‍റെ പ്രസിഡന്‍റായും, സമാജത്തിന്‍റെ അമരക്കാരനായ കുര്യൻ പ്രക്കാനത്തിന്‍റെ അനുഗ്രഹാശിസ്സുകളോടെയുമാണ് ജോ മാത്യു ഫൊക്കാന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
കാനഡയിൽ നിന്ന് ജോ മാത്യുവിന്‍റെ സ്ഥാനാർഥിത്വം ഫൊക്കാനയ്ക്കും ടീം ലെഗസിക്കും ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ഫൊക്കാന ടീം ലെഗസി പ്രസിഡന്‍റ് സ്ഥാനാർഥി ഡോ. കല ഷെഹി, സെക്രട്ടറി സ്ഥാനാർഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർഥി രാജൻ സാമുവേൽ, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് ഷാജു സാം, വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി റോയ് ജോർജ്, അസോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ഥി ബിജു തൂമ്പിൽ, അസോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ഥി നിഷ എറിക്, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍, അലക്സ് എബ്രഹാം, നാഷനൽ കമ്മിറ്റി സ്ഥാനാർഥികൾ ആയ റോണി വർഗീസ്, ഫിലിപ്പ് പണിക്കർ, രാജു എബ്രഹാം, വർഗീസ് തോമസ്, ജോയി കുടാലി, അഖിൽ വിജയ്, ഡോ. നീന ഈപ്പൻ, ജെയ്സൺ ദേവസിയ, ഗീത ജോർജ്, അഭിലാഷ് പുളിക്കത്തൊടി, ഫിലിപ്പോസ് തോമസ്, തോമസ് നൈനാൻ, രാജേഷ് വല്ലത്ത്, വരുൺ നായർ, റെജി വർഗീസ്, റീജനൽ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥികളായ ലിന്‍റോ ജോളി, റോയ് ജോർജ്, പ്രിന്‍സണ്‍ പെരേപ്പാടൻ, ഫാൻസിമോൾ പള്ളത്തു മഠം, അഭിലാഷ് ജോൺ, യൂത്ത് പ്രതിനിധി ക്രിസ്‌ല ലാൽ, സ്നേഹ തോമസ്, ആകാശ് അജീഷ് എന്നിവര്‍ അറിയിച്ചു.
(വാര്‍ത്ത: ജോർജ് പണിക്കർ)